ദേശീയം

പശ്ചിമബംഗാളില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് നേതാവ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഓംപ്രകാശ് മിശ്രയാണു കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടത്. സംസ്ഥാനത്ത് ബിജെപിക്കെതിരെ പോരാടാന്‍ സാധിക്കുന്ന ഒരേയൊരു പാര്‍ട്ടി തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്നും ഇദ്ദേഹം പിന്നീട് പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുവേന്ദു അധികാരിക്കൊപ്പം നിയമസഭയിലെത്തിയാണ് ഇദ്ദേഹം മമത ബാനര്‍ജിയെ കണ്ടത്. മിശ്രയ്ക്ക് തൃണമൂല്‍ കോണ്‍ഗ്രസിന്റെ അദ്ധ്യാപക ഫോറത്തിന്റെ ചുമതല നല്‍കിയതായി മമത ബാനര്‍ജി പറഞ്ഞു.

പശ്ചിമ ബംഗാള്‍ പിസിസി മുന്‍ വൈസ് പ്രസിഡന്റാണ് മിശ്ര. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം മിശ്ര രാജിവച്ചിരുന്നു. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎംകോണ്‍ഗ്രസ് സഖ്യത്തിനായി ഏറെ വാദിച്ചതും പിന്നില്‍ പ്രവര്‍ത്തിച്ചതും മിശ്രയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'