ദേശീയം

മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചു; ന്യായീകരിച്ച് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ചു. കഴിഞ്ഞദിവസം അഹമ്മദാബാദിലെ ദരിയപുരിലാണ് സംഭവം. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടം ഇവരെ മര്‍ദിച്ചത്.

സ്ത്രീയെ ആളുകള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇവര്‍ മര്‍ദനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ സ്ത്രീകളുള്‍പ്പടെയുള്ളവര്‍ ഇവരെ ചവിട്ടുന്നതും വസ്ത്രം കീറുന്നതും ദൃശ്യങ്ങളില്‍ കാണാം.

പിന്നീട് ചില ആളുകള്‍ ഇടപെട്ട് ഇവരെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പൊലീസ് ഇവരെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇവരെ ആള്‍ക്കൂട്ടം മര്‍ദിച്ച വിവരം മറച്ചുവെക്കാനാണ് പൊലീസ് ശ്രമിച്ചത്. ജനങ്ങള്‍ ഇടപെട്ട് ഇവരെ പൊലീസിന് കൈമാറുക മാത്രമാണ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

നേരത്തെയും നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ ഇത്തരത്തില്‍ ആള്‍ക്കൂട്ട ആക്രണങ്ങള്‍ ഉണ്ടായിട്ടുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്നാരോപിച്ച് 2018 ജൂണില്‍ ശാന്തി ദേവിയെന്ന സ്ത്രീയെ ആള്‍ക്കൂട്ടം തല്ലിക്കൊന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''