ദേശീയം

'വളര്‍ച്ച ഇഷ്ടപ്പെട്ടില്ല; ഡികെ ശിവകുമാറിന്റെ അറസ്റ്റിന് പിന്നില്‍ സിദ്ധരാമയ്യ': ആരോപണം

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന് എതിരാ അനധികൃത സ്വത്ത് സമ്പാദനക്കേസിന് പിന്നില്‍ സിദ്ധരാമയ്യയാണെന്ന് സംശയിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍. ശിവകുമാറിന്റെ വളര്‍ച്ച കണ്ട സിദ്ധരാമയ്യയാണ് ഇത് ചെയ്തത് എന്ന് സംശയിക്കുന്നുവെന്നാണ് കട്ടീല്‍ പറഞ്ഞിരിക്കുന്നത്. 

അനധികൃത സ്വത്ത് സമ്പാദനക്കേസിലല്‍ മൂന്നാം തീയതിയാണ് ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കേസില്‍ നാലു ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഹവാല ഇടപാടുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് നല്‍കിയ ഉത്തരങ്ങള്‍ തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്. 

അറസ്റ്റിലായ ശിവകുമാറിനെ സെപ്റ്റംബര്‍ 13വരെ കോടതി ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടിരുന്നു. ശിവകുമാറിന്റെ അറസ്റ്റില്‍ വ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയതിന് പിന്നാലെയാണ് ബിജെപി പുതിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ബിജെപിയ്ക്ക് എതിരായ നില്‍ക്കുന്ന നേതാക്കളെയെല്ലാം കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ജയിലിലാക്കുന്നു എന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു