ദേശീയം

നടി ഊര്‍മിള മാതോണ്ട്കര്‍ കോണ്‍ഗ്രസ് വിട്ടു, ഗ്രൂപ്പു വഴക്ക് സഹിക്കാനാവില്ലെന്നു താരം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പായി കോണ്‍ഗ്രസില്‍ എത്തിയ നടി ഊര്‍മിള മാതോണ്ട്കര്‍ പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ് വിടുകയാണെന്ന് ഊര്‍മിള പ്രഖ്യാപിച്ചു. 

മുംബൈയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കു ഗ്രൂപ്പു പ്രവര്‍ത്തനത്തില്‍ മാത്രമാണ് താത്പര്യമെന്നും വിശാല ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ അവര്‍ തയാറാവുന്നില്ലെന്നും കുറ്റപ്പെടുത്തിക്കൊണ്ടാണ് ഊര്‍മിള പാര്‍ട്ടി വിടുകയാണെന്നു പ്രഖ്യാപിച്ചത്. സാമൂഹ്യവും രാഷ്ട്രീയവുമായി തനിക്കുള്ള ബോധ്യങ്ങള്‍ ഈ പാര്‍ട്ടിയില്‍ തുടരാന്‍ അനുവദിക്കുന്നില്ലെന്നും ഊര്‍മിള പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പായി കോണ്‍ഗ്രസില്‍ എത്തിയ 'രംഗീല' താരം മുംബൈ നോര്‍ത്തില്‍ സ്ഥാനാര്‍ഥിയായിരുന്നു. ഇതിനിടെ മുംബൈയിലെ കോണ്‍ഗ്രസ് നേതാക്കളുമായുള്ള അഭിപ്രായ ഭിന്നതയുടെ പേരിലും ഊര്‍മിള വാര്‍ത്തകളില്‍ നിറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'

വീണ്ടും 500 റണ്‍സ്! ഇത് ഏഴാം തവണ, കോഹ്‌ലിക്ക് നേട്ടം

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി