ദേശീയം

ജയിലില്‍ എല്ലാവര്‍ക്കും ഒരേ ഭക്ഷണം മതി; ചിദംബരത്തിന് വീട്ടില്‍നിന്നു ഭക്ഷണം എത്തിക്കണമെന്ന ആവശ്യം കോടതി തള്ളി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായി തിഹാര്‍ ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന് വീട്ടില്‍നിന്നു ഭക്ഷണം എത്തിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി. ജയിലില്‍ എല്ലാവര്‍ക്കും ഒരേ ഭക്ഷണം മതിയെന്ന് ജസ്റ്റിസ് സുരേഷ് കുമാര്‍ കെയ്ത് അഭിപ്രായപ്പെട്ടു.

ചിദംബരത്തിന്റെ ജാമ്യാപേക്ഷയുടെ വാദത്തിനിടെ അദ്ദേഹത്തിനു വേണ്ടി ഹാജരായ കപില്‍ സിബല്‍ ആണ് ഈ ആവശ്യം കോടതിക്കു മുന്നില്‍ ഉന്നയിച്ചത്. ചിദംബരത്തിന് വീട്ടില്‍നിന്നു ഭക്ഷണം നല്‍കാന്‍ അനുമതി നല്‍കണമെന്ന് സിബല്‍ പറഞ്ഞു. കോടതി ഇതിനോടു വിയോജിച്ചപ്പോള്‍ ചിദംബരത്തിന് 74 വയസായെന്ന് സിബല്‍ ചൂണ്ടിക്കാട്ടി. 

ജയിലില്‍ ഓരോരുത്തരെയും വേര്‍തിരിച്ചു കാണാനാവില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ചൗത്താലയ്ക്ക് ഇതിനേക്കാള്‍ പ്രായമുണ്ട്. അദ്ദേഹവും രാഷ്ട്രീയത്തടവുകാരനാണ്. ജയിലില്‍ ഓരോരുത്തരെയും വേര്‍തിരിച്ചു കാണാനാവില്ല- തുഷാര്‍ മേത്ത പറഞ്ഞു.

ചിദംബരത്തിന് എതിരായ കേസില്‍ കുറ്റപത്രം തയാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു