ദേശീയം

മോദിയുടെ ജന്മദിനം ആഘോഷമാക്കാന്‍ ഒരാഴ്ച നീണ്ട പരിപാടികള്‍; സേവ സപ്താഹുമായി ബിജെപി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച സപ്തംബര്‍ 14മുതല്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളുമായി ബിജെപി. ജനങ്ങളെ സേവിക്കാനുള്ള ആഴ്ച' (സേവ സപ്താഹ്) എന്ന പേരിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

സെപ്റ്റംബര്‍ 17 നാണ് നരേന്ദ്ര മോദിയുടെ 69ാം ജന്മദിനം. വിത്യസ്തങ്ങളായ ക്ഷേമപരിപാടികള്‍, പാവപ്പെട്ടവരെ സഹായിക്കുന്നന്നത് ഉള്‍പ്പടെ നിരവധി
പരിപാടികളാണ് സംഘടിപ്പിക്കുന്നതെന്ന്  ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷവും മോദിയുടെ ജന്മദിനത്തില്‍ ബിജെപി വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.  സേവ സപ്താഹ് ദിനത്തില്‍ ബിജെപി ദേശീയ അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത് ഷായും, ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെപി നദ്ദയും ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലെ രോഗികള്‍ക്ക് പഴങ്ങള്‍ വിതരണം ചെയ്യും

1950 സെപ്റ്റംബര്‍ എട്ടിന് ദാമോദര്‍ദാസ് മുല്‍ചന്ദ് മോദിയുടെയും ഹീരാബെന്‍ മോദിയുടെയും ആറു മക്കളില്‍ മൂന്നാമത്തെ കുട്ടിയായാണ് മോദി ജനിച്ചത്. മെഹ്‌സാനയിലെ വാദ്‌നഗറാണ് മോദിയുടെ ജന്‍മദേശം. നരേന്ദ്ര ദാമോദര്‍ദാസ് മോദി എന്നാണ് മുഴുവന്‍ പേര്. പിതാവിനൊപ്പം കുട്ടിക്കാലത്ത് ചായവില്‍പ്പന നടത്തിയിരുന്നതായി നരേന്ദ്ര മോദി തന്നെ പങ്കുവച്ചിട്ടുണ്ട്.

2001ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കേശുഭായ് പട്ടേലിന്റെ ആരോഗ്യം മോശമായതോടെ ആ സ്ഥാനത്തേക്ക് മോദിക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട്, 2002 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ജയിച്ച് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി തുടര്‍ന്നു. 2014 ലാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നത്. പിന്നീട്, 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപി ആധിപത്യം നിലനിര്‍ത്തി. ഇതോടെ രണ്ടാം മോദി സര്‍ക്കാരിന് തുടക്കമായി. കഴിഞ്ഞ വര്‍ഷം മോദി 68ാം ജന്മദിനം ആഘോഷിച്ചത് ലളിതമായ പരിപാടികളോടെയായിരുന്നു. സ്വന്തം മണ്ഡലമായ വാരണാസിയില്‍ വച്ചായിരുന്ന കഴിഞ്ഞ വര്‍ഷം ജന്മദിനാഘോഷം നടന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും