ദേശീയം

രണ്ട് കിലോമീറ്റര്‍ അല്ല, വിക്രം ലാന്‍ഡറില്‍ നിന്നുള്ള സിഗ്നല്‍ നഷ്ടമായത് 335 മീറ്റര്‍ അടുത്തുവരെ എത്തിയപ്പോള്‍; പുതിയ വെളിപ്പെടുത്തല്‍

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ചന്ദ്രയാന്‍ രണ്ട് ദൗത്യവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തല്‍. വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിന് 335 മീറ്റര്‍ അടുത്തുവരെ എത്തിയതായി ഐഎസ്ആര്‍ഒ അധികൃതര്‍. ചന്ദ്രയാന്‍ രണ്ടിന്റെ ഭാഗമായ വിക്രം ലാന്‍ഡറിനെ ചന്ദ്രോപരിതലത്തില്‍ വിജയകരമായി ഇറക്കുന്നതിനു തൊട്ടുമുന്‍പ് 2.1 കിലോമീറ്റര്‍ മുകളില്‍വെച്ച് ലാന്‍ഡറില്‍ നിന്നുള്ള സിഗ്‌നലുകള്‍ നഷ്ടപ്പെട്ടു എന്നായിരുന്നു നേരത്തെ ഐഎസ്ആര്‍ഒ പറഞ്ഞിരുന്നത്. 

ചന്ദ്രയാന്‍ രണ്ട് ദൗത്യം 95 ശതമാനവും വിജയമായിരുന്നു. വിക്രം ലാന്‍ഡര്‍ തകര്‍ന്നിട്ടില്ലെന്നും ലാന്‍ഡിങിനിടെ, ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയ ലാന്‍ഡര്‍ ചരിഞ്ഞ് കിടക്കുകയാണെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കിയിരുന്നു. വിക്രം  ലാന്‍ഡറുമായി ബന്ധം പുനഃസ്ഥാപിക്കാന്‍ ശ്രമം നടക്കുകയാണെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കിയിരുന്നു. 

വിക്രമുമായി ബന്ധം പുനഃസ്ഥാപിക്കപ്പെടാനുള്ള സാധ്യതകള്‍ അവസാനിച്ചിട്ടില്ലെന്ന് ചന്ദ്രയാന്‍ ഒന്ന് പ്രൊജക്ട് ഡയറക്ടര്‍ ഡോ മൈലസ്വാമി അണ്ണാദുരൈ പറഞ്ഞിരുന്നു. വിക്രമിന്റെ ചന്ദ്രോപരിതലത്തിലെ സ്ഥാനം കണ്ടെത്താനായത് നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു. ലാന്‍ഡറിന് ഓര്‍ബിറ്ററുമായി നേരിട്ട് ബന്ധപ്പെടാനുള്ള കഴിവുണ്ട്. ഏതെങ്കിലും ഗര്‍ത്തത്തില്‍ വീണാല്‍ പോലും തിരിച്ച് സിഗ്‌നലുകള്‍ ലഭിക്കണമെന്ന് കരുതിയാണ്  വിക്രം ഡിസൈന്‍ ചെയ്യപ്പെട്ടിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് 61 വര്‍ഷം തടവും പിഴയും

വൈദ്യുതി തകരാര്‍; കൊച്ചിയില്‍ ട്രെയിന്‍ ഗതാഗതം അവതാളത്തില്‍;മണിക്കൂറുകളായി പിടിച്ചിട്ടിരിക്കുന്നു

മമതയെയും പൊലീസിനേയും കാണിക്കില്ല, ബംഗാളിലെ രാജ്ഭവന്‍ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കും

യോദ്ധയും, ഗാന്ധര്‍വവും, നിര്‍ണ്ണയവും മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞത്,വിട പറഞ്ഞത് സഹോദരന്‍: മോഹന്‍ലാല്‍