ദേശീയം

കൊച്ചുകുഞ്ഞിന്റെ നിലവിളി പോലും കേട്ടില്ല; ക്രൂരമായി യുവാവിനെ ചവിട്ടിക്കൂട്ടി; വീഡിയോ വൈറല്‍; പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നോ:  ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ യുവാവിന് പൊലീസുകാരുടെ ക്രൂരമര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ രണ്ട് പൊലീസുകാരാണ് ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് യുവാവിനെ ദയയില്ലാത്ത വിധത്തില്‍ ക്രുരമായി മര്‍ദ്ദിക്കുന്നത്. ഇതിന്റെ വീഡിയോ സമുഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ രണ്ടു പൊലീസുകാരെയും സസ്‌പെന്റ് ചെയ്തു.

യുപിയിലെ സിദ്ധാര്‍ത്ഥ് നഗര്‍ ജില്ലയിലാണ് സംഭവം. റിങ്കുയാദവ് എന്ന യുവാവ് മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നാണ് പൊലീസിന്റെ അവകാശവാദം. ഇയാളുടെ കൂടെ ഒരു ചെറിയ കുട്ടിയും ഉണ്ടായിരുന്നു. കുട്ടി നോക്കിനില്‍ക്കെയായിരുന്നു പൊലീസുകാരുടെ മര്‍്ദ്ദനം. സംഭവത്തിന് പിന്നാലെ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന വീരേന്ദ്ര മിശ്രയെയും ഹെഡ് കോണ്‍സ്റ്റബിള്‍ മഹേന്ദ്ര പ്രസാദിനെയും സസ്‌പെന്റ് ചെയ്തതായി സിദ്ധാര്‍ത്ഥനഗര്‍ എസ്പി ധരം വീര്‍ സിംഗ് പറഞ്ഞു. 

വിവേചനരഹിതമായതും വെറുപ്പുളവാക്കുന്നതും അപലപനീയവുമായ പ്രവര്‍ത്തിയാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും അതിന്റെ ഭാഗമായാണ് നടപടിയെന്നും എസ്പി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്