ദേശീയം

'ഈ പേരു വേണ്ട, പ്രമുഖ ഇന്ത്യക്കാരുടെ പേര് മതി'; ബാബര്‍ റോഡിന്റെ സൈന്‍ ബോര്‍ഡ് ഹിന്ദുസേന പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ച് വികൃതമാക്കി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അതീവ സുരക്ഷാ മേഖലയിലുള്ള ബാബര്‍ റോഡിന്റെ സൈന്‍ ബോര്‍ഡില്‍ ഹിന്ദു സേന പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ച് വികൃതമാക്കി. റോഡിന്റെ പേര് മാറ്റണമെന്നാണ് ആവശ്യപ്പെട്ടാണ് ഹിന്ദു സേനാ പ്രവര്‍ത്തകരുടെ നടപടി.

ഡല്‍ഹിയുടെ ഹൃദയഭാഗത്തുള്ള ബാബര്‍ റോഡ് കൊണാട്ട് പ്ലേസിന് തൊട്ടടുത്താണ്. മുഗള്‍ വംശസ്ഥാപകന്‍ ബാബറിന്റെ പേരിലാണ് ഈ റോഡ് അറിയപ്പെടുന്നത്. എന്നാല്‍ ഈ പേര് മാറ്റി ഇന്ത്യയുടെ സംസ്‌കാരം ഉള്‍ക്കൊള്ളുന്ന മഹത് വ്യക്തികളുടെ പേരിടണമെന്നാണ് ഹിന്ദു സേനയുടെ ആവശ്യം. ഇക്കാര്യം ഞങ്ങള്‍ സര്‍ക്കാരിനോടും ആവശ്യപ്പെട്ടതായും ഹിന്ദു സേന പ്രസിഡന്റ് വിഷ്ണു ഗുപ്ത പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്തിന് സമീപമുളള അക്ബര്‍ റോഡിന്റെ പേര് ഇരുട്ടിവെളുത്തപ്പോള്‍ മഹാറാണാ പ്രതാപ് റോഡ് എന്നാക്കി മാറ്റിയിരുന്നു. സെന്‍ട്രല്‍ ഇന്ത്യാ ഗേറ്റ് സര്‍ക്കിളിന് സമീപമുളള അക്ബര്‍ റോഡിന്റെ സൈന്‍ബോര്‍ഡിലായിരുന്നു അന്ന് മാറ്റം വരുത്തിയത്. കൂടാതെ ഔറംഗസീബിന്റെ പേരിലുള്ള റോഡിന്റെ പേര് എപിജെ അബ്ദുള്‍ കലാം റോഡ് എന്നാക്കി പുനര്‍ നാമകരണം ചെയ്തിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ