ദേശീയം

അച്ഛനും മകനും ചേര്‍ന്ന് ആടിനെ മോഷ്ടിച്ചു; 41 വര്‍ഷത്തിന് ശേഷം മകന്‍ അറസ്റ്റില്‍, അച്ഛന്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല: ആടിനെ മോഷ്ടിച്ച കേസിലെ പ്രതി 41 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് പിടിയില്‍. തോട്ടം തൊഴിലാളിയായ ബച്ചു കൗളി എന്ന 58കാരനാണ് 41 വര്‍ഷം മുന്‍പ് നടത്തിയ മോഷണത്തിന് ഇപ്പോള്‍ പിടിയിലാകുന്നത്. തിപുരയിലെ മേഖില്‍പാര തേയില എസ്‌റ്റേറ്റിലെ തൊഴിലാളിയാണ് ഇയാള്‍.

ബച്ചുവും പിതാവ് മോഹന്‍ കൗളും ചേര്‍ന്ന് വെസ്റ്റ് ത്രിപുരയിലെ റാനിര്‍ ബസാറില്‍ നിന്ന് ആടിനെ മോഷ്ടിച്ചെന്നാണ് കേസ്. 1978ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണം നടത്തിയെങ്കിലും പ്രതികള്‍ രണ്ടുപേരെയും കാണാനില്ലെന്നും ഇവര്‍ ഒളിവിലാണെന്നുമായിരുന്നു അന്ന് പൊലീസ് നല്‍കിയ റിപ്പോര്‍ട്ട്. 

45 രൂപ വിലവരുന്ന ആടിനെ മോഷ്ടിച്ചെന്നാണ് 1978ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നതെന്നും, എന്നാല്‍ നിലവില്‍ ആടിന്റെ മൂല്യം 3000 രൂപയ്ക്ക് മുകളിലാണെന്നും പൊലീസ് പറഞ്ഞു. ബച്ചുവിനെ ഏഴുദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും പൊലീസ് അറിയിച്ചു.

ഈ കേസിലെ മറ്റൊരു പ്രതിയും ബച്ചുവിന്റെ പിതാവുമായ മോഹന്‍ കൗള്‍ 18 വര്‍ഷം മുന്‍പ് മരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ