ദേശീയം

അണക്കെട്ട് തുറന്നപ്പോള്‍ റോഡ് മുങ്ങി; 350 വിദ്യാര്‍ത്ഥികളും അധ്യാപകരും കുടുങ്ങിക്കിടക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ചിത്തോട്ഗഡ്: അണക്കെട്ട് തുറന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കുടുങ്ങി 350 വിദ്യാര്‍ത്ഥികളും അധ്യാപകരും. രാജസ്ഥാനിലെ ചിത്തോട്ഗഡിലാണ് സംഭവം. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സ്‌കൂളില്‍ 24 മണിക്കൂറായി 50 അധ്യാപകരും 350 വിദ്യാര്‍ഥികളും കുടുങ്ങിക്കിടക്കുകയാണ്. 

റാണാപ്രതാപ് അണക്കെട്ട് തുറന്നുവിട്ടതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ റോഡ് വെള്ളത്തിനിടയിലായതാണ് കുട്ടികള്‍ സ്‌കൂളില്‍ കുടുങ്ങാന്‍ കാരണമായത്. ഇവിടെ നിന്ന് പുറത്തേക്ക് പോകാനുള്ള എല്ലാ മാര്‍ഗങ്ങളും അടഞ്ഞ അവസ്ഥയാണ്. 

ശനിയാഴ്ച മുതല്‍ സ്‌കൂളില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രദേശവാസികള്‍ വെള്ളവും ഭക്ഷണവും നല്‍കുന്നുണ്ടെന്ന് എന്‍ഐഎ റിപ്പോര്‍ട്ട് ചെയ്തു. ആദര്‍ശ് വിദ്യാ മന്ദിര്‍ സ്‌കൂളിലെ കുട്ടികളാണ് കുടുങ്ങിക്കിടക്കുന്നത്. 

അതേസമയം സര്‍ക്കാര്‍ ഇതുവരെ തങ്ങളെ രക്ഷിക്കാന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഓം പ്രകാശ് ഭാംബി അറിയിച്ചു. അണക്കെട്ട് തുറക്കുന്നവിവരം നേരത്തെ അറിയിച്ചില്ലെന്നും പ്രിന്‍സിപ്പല്‍ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ