ദേശീയം

72 വയസില്‍ അമ്മയായി; പ്രസവത്തെ തുടര്‍ന്ന് സ്‌ട്രോക്ക്, ഭര്‍ത്താവിന് ഹൃദയാഘാതം

സമകാലിക മലയാളം ഡെസ്ക്

ഴുപത്തിരണ്ടാം വയസില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്‍മം നല്‍കിയ മങ്കയമ്മയെ ആളുകള്‍ മറന്ന് കാണില്ല. ഏറെ കൗതുകത്തോടെയും സന്തോഷത്തോടെയുമാണ് ആളുകള്‍ ആ വാര്‍ത്ത കേട്ടത്. എന്നാലിപ്പോള്‍ മങ്കയമ്മയുടെയും ഭര്‍ത്താവ് രാജറാവുവിന്റെയും അവസ്ഥ അത്ര നല്ലതല്ല. മങ്കയമ്മയെ സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

പ്രസവത്തോടെയാണ് മങ്കയമ്മയുടെ ആരോഗ്യനില വഷളായത്. സെപ്റ്റംബര്‍ 5നായിരുന്നു ആന്ധ്ര സ്വദേശികളായ ദമ്പതികള്‍ക്ക് ഐവിഎഫ് ചികിത്സയിലൂടെ ഇരട്ട പെണ്‍കുട്ടികള്‍ ജനിച്ചത്. ഇതിന് പിന്നാലെയുണ്ടായ ആരോഗ്യപ്രശ്‌നമാണ് സ്‌ട്രോക്ക് വരാന്‍ കാരണമായതെന്നാണ് സൂചന. 

സിസേറിയനിലൂടെയായിരുന്നു ഇവര്‍ കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കിയത്. ഇതേ തുടര്‍ന്നുണ്ടായ കടുത്ത രക്തസമ്മര്‍ദ്ദമാണ്  സ്‌ട്രോക്കിലേയ്ക്ക് നയിച്ചത്.

കുഞ്ഞുങ്ങള്‍ ജനിച്ചതിന് പിന്നാലെ കുട്ടികളുടെ പിതാവായ രാജറാവുവിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മങ്കയമ്മയും ആശുപത്രിയിലാകുന്നത്. ഈ പ്രായത്തിലുള്ള ദമ്പതികള്‍ക്ക് ഐവിഎഫ് ചികിത്സ നല്‍കിയതിനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി