ദേശീയം

മദ്രാസ് ഹൈക്കോടതിയില്‍ സ്‌ഫോടനം നടത്തും: ഖലിസ്ഥാന്റെ പേരില്‍ ഭീഷണിക്കത്ത്, അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മദ്രാസ് ഹൈക്കോടതിയില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഭീഷണി. സെപ്തംബര്‍ 30ന് കോടതിക്കുള്ളില്‍ പലയിടത്തായി സ്‌ഫോടനം നടത്തുമെന്ന് കത്തിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. 

ഖലിസ്ഥാന്‍ ഭീകരവാദിയെന്ന് അവകാശപ്പെട്ട് ഹര്‍ദര്‍ശന്‍ സിംഗ് നാഗ്പാല്‍ എന്നയാളുടെ പേരിലാണ് കത്തയയ്ച്ചത്. ഹൈക്കോടതി റജിസ്ട്രാര്‍ക്കാണ് കത്ത് ലഭിച്ചിരിക്കുന്നത്.  താനും മകനും ചേര്‍ന്ന് സ്‌ഫോടനം നടത്തുമെന്ന് ഇയാള്‍ കത്തില്‍ അവകാശപ്പെടുന്നു. ഡല്‍ഹിയില്‍ നിന്ന് അയയ്ച്ച കത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത