ദേശീയം

ക്ഷേത്രങ്ങളില്‍ കാവി വസ്ത്രധാരികള്‍ ബലാത്സംഗം നടത്തുന്നു; വിവാദ പരാമര്‍ശവുമായി ദിഗ് വിജയ് സിങ് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍:  കാവി വസ്ത്രം ധരിക്കുന്നവര്‍ ബലാത്സംഗം ചെയ്യുന്നെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിന്റെ വിവാദ പരാമര്‍ശം. ക്ഷേത്രങ്ങളില്‍ പോലും ബലാത്സംഗം നടക്കുന്നു. ഇതാണോ മതമെന്ന് ഭോപ്പാലില്‍ ഒരു പൊതുപരിപാടിയില്‍ ദിഗ് വിജയ് സിങ് ചോദിച്ചു.

പാക് ചാരസംഘടനയായ ഐഎസ്‌ഐയില്‍ നിന്നും ബിജെപിയും ബജ്‌രംഗ് ദളും പണം വാങ്ങുന്നതായുളള ദിഗ് വിജയ് സിങ്ങിന്റെ പ്രസ്താവന അടുത്തിടെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സംഘപരിവാറിനെ പരോക്ഷമായി സൂചിപ്പിച്ച് ദിഗ് വിജയ് സിങ് നടത്തിയ പരാമര്‍ശം വീണ്ടും വിവാദമാകുന്നത്.

'ഇന്ന്, ആളുകള്‍ കാവി വസ്ത്രം ധരിക്കുകയും ബലാത്സംഗം നടത്തുകയും ചെയ്യുന്നു.ക്ഷേത്രങ്ങളില്‍ പോലും ബലാത്സംഗം നടക്കുന്നു. ഇതാണോ നമ്മുടെ മതം? നമ്മുടെ സനാതന ധര്‍മ്മത്തെ അപകീര്‍ത്തിപ്പെടുത്തുന്നവരോട് ദൈവം പോലും ക്ഷമിക്കില്ല'- എന്നിങ്ങനെ പോകുന്നു ദിഗ് വിജയ് സിങ്ങിന്റെ വിവാദ പ്രസ്താവന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി