ദേശീയം

ജന്മദിനത്തില്‍ അമ്മയുടെ അനുഗ്രഹം തേടിയെത്തി മോദി, ഒപ്പം ഇരുന്ന് ഭക്ഷണം (ചിത്രങ്ങള്‍)

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 69-ാം ജന്മദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പരിപാടികളാണ് ബിജെപിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചത്. 

ജന്മദേശമായ ഗുജറാത്തിലാണ് മോദി ജന്മദിനം ആഘോഷിക്കുന്നത്. പതിവ് പോലെ അമ്മ ഹീരാബെന്‍ മോദിയെ വീട്ടിലെത്തി മോദി സന്ദര്‍ശിച്ചു.തുടര്‍ന്ന് അമ്മയുടെ അനുഗ്രഹം വാങ്ങുകയും അമ്മയ്‌ക്കൊപ്പം പിറന്നാള്‍ സദ്യ കഴിക്കുകയും ചെയ്യുന്ന മോദിയുടെ ചിത്രങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

നേരത്തെ, സര്‍ദാര്‍ സരോവര്‍ അണക്കെട്ടും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഏകതാ പ്രതിമയും മോദി സന്ദര്‍ശിച്ചു. അണക്കെട്ടിലെ വിവിധ പദ്ധതികളുടെ നിര്‍മ്മാണ പുരോഗതി മോദി വിലയിരുത്തി. നമാമി നര്‍മ്മദാ മഹോത്സവം എന്ന ചടങ്ങിന്റെ ഉദ്ഘാടനവും മോദി ഇതൊടൊപ്പം നിര്‍വഹിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി മോദി്‌ക്കൊപ്പമുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി