ദേശീയം

മോദിയുടെ 69ാം ജന്മദിനം ഇന്ന്; ആഘോഷമാക്കാന്‍ 700 അടി നീളമുള്ള കേക്ക്; 7000 കിലോ

സമകാലിക മലയാളം ഡെസ്ക്

സൂറത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം ആഘോഷമാക്കാന്‍ പതിവുപോലെ ഗുജറാത്തിലെ സൂറത്തിലുള്ള ബേക്കറികള്‍ ഒരുങ്ങി കഴിഞ്ഞു. സെപ്റ്റംബര്‍ 17 നാണ് നരേന്ദ്ര മോദിയുടെ 69ാം ജന്മദിനം. അന്നേ ദിവസം മുറിക്കാന്‍ കൂറ്റന്‍ കേക്കാണ് സൂറത്തിലെ ഒരു ബേക്കറി തയ്യാറാക്കിയിരിക്കുന്നത്. 700 അടി നീളമുള്ള കേക്ക് മുറിക്കും. 

കഴിഞ്ഞ അഞ്ച് വര്‍ഷമായുള്ള പതിവാണ് മോദിയുടെ ജന്മദിനത്തില്‍ വലിയ കേക്ക് മുറിക്കുന്നത്. ഇത്തവണ 700 അടി നീളമുള്ള കേക്കാണ് മുറിക്കുക. കേക്കിന്റെ ഭാരം 7,000 കിലോയാണ്. അന്നേ ദിവസം 370 സ്‌കൂളുകളില്‍ നിന്നുള്ള 12,000 ആദിവാസി കുട്ടികള്‍ക്ക് ബേക്കറി ഉടമകള്‍ ഭക്ഷണ പൊതികള്‍ വിതരണം ചെയ്യും. പോഷക ആഹാരങ്ങള്‍ അടങ്ങിയ കിറ്റുകളാണ് കുട്ടികള്‍ക്ക് നല്‍കുക.

കശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്ത നടപടിയുടെ പ്രതീകമായാണ് 370 സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണപൊതി നല്‍കുന്നതെന്ന് സൂറത്തിലെ അതുല്‍ ബേക്കറി ഉടമ പറയുന്നു. പൂര്‍ണ്ണമായും പോഷക ആഹാരങ്ങള്‍ അടങ്ങിയ കിറ്റുകളാണ് ആദിവാസി വിദ്യാര്‍ഥികള്‍ക്കായി നല്‍കുക എന്നും അതുല്‍ ബേക്കറി ഉടമ വ്യക്തമാക്കി.

ഇത്തവണ നരേന്ദ്ര മോദിയുടെ ജന്മദിനത്തില്‍ പടുകൂറ്റന്‍ കേക്ക് നിര്‍മ്മിക്കുന്നത് അഴിമതിക്കെതിരെയുള്ള പ്രതീകമായാണെന്ന് ബ്രെഡ്‌ലൈനര്‍ കമ്പനി അറിയിച്ചു. സര്‍സാന കണ്‍വെന്‍ഷന്‍ സെന്ററില്‍ നിര്‍മ്മിക്കുന്ന കേക്കിന് 700 അടി നീളവും 7,000 കിലോ ഭാരവുമുണ്ടാകുമെന്നും ഇത് മുറിക്കുക 700 പേര്‍ ചേര്‍ന്നായിരിക്കുമെന്നും ബ്രെഡ്‌ലൈനര്‍ കമ്പനി മേധാവി അറിയിച്ചതായാണ് റിപ്പോര്‍ട്ട്. 'അഴിമതി മുക്ത ഇന്ത്യ' എന്ന ആശയമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും നരേന്ദ്ര മോദിയെ പിന്തുണക്കുന്ന അനേകം പേരെ സെപ്റ്റംബര്‍ 17 ലെ പരിപാടിയില്‍ പ്രതീക്ഷിക്കുന്നതായും ബ്രെഡ്‌ലൈനര്‍ കമ്പനി പറയുന്നു. സെപ്റ്റംബര്‍ 17 ന് വൈകീട്ട് നാലിനാണ് കേക്ക് മുറിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി