ദേശീയം

കൂട്ടുകാരുടെ മുന്നില്‍ വച്ച് ശകാരിച്ചു; പന്ത്രണ്ടുകാരന്‍ അധ്യാപികയെ കുത്തിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കൂട്ടുകാരുടെ മുന്നില്‍ വച്ചു ശകാരിച്ചതിന് പന്ത്രണ്ടുകാരന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു. മുപ്പതുകാരിയായ ആയിഷ അസ്ലം ഹുസുയേ ആണ് മരിച്ചത്. 

പ്രിന്‍സിപ്പലിന്റെ ശിവാജി നഗറിലെ വീട്ടില്‍ വച്ചാണ് സംഭവം. ഇവിടെ വച്ച് ആയിഷ കുട്ടികള്‍ക്കു ട്യൂഷന്‍ എടുക്കുന്നുണ്ടായിരുന്നു. കൂട്ടുകാരുടെ മുന്നില്‍ ശകാരിച്ചതിനാണ് പ്രിന്‍സിപ്പലിനെ കുത്തിയതെന്ന് കുട്ടി പൊലീസിനോടു പറ#്ഞു. കുട്ടിയെ ഡോംഗ്രി റിമാന്‍ഡ് ഹോമിലേക്ക് അയച്ചു.

പ്രിന്‍സിപ്പലിന്റെ പക്കല്‍നിന്ന് രണ്ടായിരം രൂപ വാങ്ങിവരാന്‍ അമ്മ കുട്ടിയെ ഏല്‍പ്പിച്ചിരുന്നു. സ്‌കൂള്‍ സമയം കഴിഞ്ഞ് കുട്ടി പണം ആവശ്യപ്പെട്ടു. ഇതിന്റെ പേരില്‍ കുട്ടികളുടെ മുന്നില്‍ വച്ച് പ്രിന്‍സിപ്പല്‍ ശകാരിക്കുകയായിരുന്നു. ഇത് അപമാനമായി തോന്നിയെന്നാണ് കുട്ടി പറയുന്നത്. 

രാത്രി എട്ടു മണിക്ക് ട്യൂഷനാണ് ചെന്നപ്പോഴാണ് കൈയില്‍ കരുതിവച്ചിരുന്ന കത്തികൊണ്ട് പ്രിന്‍സിപ്പലിനെ കുത്തിയത്. ടീച്ചര്‍ കരഞ്ഞു ബഹളം വച്ചപ്പോള്‍ ഓടിയെത്തിയ അയല്‍ക്കാല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭര്‍ത്താവുമായി പിരിഞ്ഞ ടീച്ചര്‍ ഒറ്റയ്ക്കായിരുന്നു കഴിഞ്ഞിരുന്നത്. 

കൊലപാതകത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് പ്രിന്‍സിപ്പലിന്റെ ബന്ധുക്കളുടെ ആരോപണം. ഇവരുടെ പിതാവും വസ്തു തര്‍ക്കത്തെത്തുടര്‍ന്നാണ് കൊലചെയ്യപ്പെടുകയായിരുന്നുവെന്ന് അവര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ