ദേശീയം

പ്രധാനമന്ത്രിക്കായി പാക് വ്യോമപാതയ്ക്ക് അനുമതി തേടി ഇന്ത്യ;  പ്രതികരിക്കാതെ പാകിസ്ഥാന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി വ്യോമപാത തുറന്നുനല്‍കാന്‍ ഇന്ത്യ പാകിസ്ഥാനോട് അഭ്യര്‍ഥിച്ചതായി പാക് മാധ്യമങ്ങള്‍. യുഎന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനു പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനത്തിന്റെ യാത്രയ്ക്ക് വേണ്ടി ഇന്ത്യ നയതന്ത്ര തലത്തില്‍ അനുമതി തേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ അഭ്യര്‍ഥനയോട് പാകിസ്ഥാന്‍ സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ലെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

സെപ്റ്റംബര്‍ 21 ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക് പോകുന്നത്. നേരത്തെ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ വിമാനത്തിനായി ഇന്ത്യ പാകിസ്ഥാന്റെ വ്യോമപാതയ്ക്ക് അനുമതി തേടിയിരുന്നുവെങ്കിലും ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു. 

ബാലകോട്ട് ആക്രമണത്തിനു പിന്നാലെ അടച്ച പാക് വ്യോമപാത പിന്നീടു തുറന്നെങ്കിലും കശ്മീരിന്റെ പ്രത്യേകാവകാശം എടുത്തുകളഞ്ഞതില്‍ പ്രതിഷേധിച്ച് പാകിസ്ഥാന്‍ വീണ്ടും അടയ്ക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി