ദേശീയം

ഹെല്‍മറ്റ് ധരിക്കാത്തതിന് പൊലീസ് പിഴയിട്ടു; രസീത് ബുക്ക് തട്ടിപ്പറിച്ച് യുവാക്കള്‍ ഓടി; മോഷണം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തി

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഹെല്‍മറ്റ് ധരിക്കാതെ ബൈക്കോടിച്ചതിന്റെ പിഴയില്‍ നിന്ന് രക്ഷപ്പെടാന്‍ പൊലീസുകാരുടെ രസീത് ബുക്കും തട്ടിപ്പറിച്ചോടി യുവാക്കള്‍. അഹമ്മദാബാദിലെ കരഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍വരുന്ന വിക്ടോറിയ ഗാര്‍ഡനിലാണ് സംഭവം. യുവാക്കളെ പൊലീസ് കയ്യോടെ പിടികൂടിയതോടെ ഹെല്‍മറ്റ് ധരിക്കാത്തതിനുള്ള പിഴ ശിക്ഷ മാത്രമല്ല മോഷണം ഉള്‍പ്പടെയുള്ള കുറ്റങ്ങളും ചുമത്തി. 
 
പുതിയ വാഹനനിയമത്തിലെ കനത്ത ശിക്ഷയില്‍നിന്നും രക്ഷപെടാനായിരുന്നു യുവാക്കളുടെ അതിബുദ്ധി. ഗൗരംഗ് വോറ, ഗിരിഷ് പര്‍മാര്‍ എന്നിവരാണ് പോലീസിന്റെ രസീതുമായി രക്ഷപെടാന്‍ ശ്രമിച്ചത്. ഹെല്‍മറ്റ് ധരിക്കാതെ ബൈക്കിലെത്തിയ ഇരുവരെയും ട്രാഫിക് പോലീസിന്റെ പിടിയിലായി. ഹെല്‍മെറ്റ് ധരിക്കാത്തതിനു പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയാറായില്ല. വാക്കേറ്റത്തിനൊടുവില്‍ യുവാക്കള്‍ പോലീസുകാരന്റെ കൈയില്‍നിന്നും ബുക്ക് തട്ടിയെടുത്ത് ഓടുകയായിരുന്നു.

എന്നാല്‍ ഇരുവരേയും ഉടന്‍ തന്നെ പിടികൂടാന്‍ പോലീസിനായി. ഇവര്‍ക്കെതിരെ മോഷണശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങി നിരവധി കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ