ദേശീയം

'പല നേതാക്കളും ക്രിമിനലുകളേക്കാള്‍ ഭീകരര്‍'; രാഹുലിന്റെ വിശ്വസ്തന്‍ ആംആദ്മിയില്‍ ചേര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ,ഝാര്‍ഖണ്ഡില്‍ കോണ്‍ഗ്രസിന് തിരിച്ചടി. ഝാര്‍ഖണ്ഡ് മുന്‍ പിസിസി അധ്യക്ഷന്‍ അജോയ് കുമാര്‍ എഎപിയില്‍ ചേര്‍ന്നു. കഴിഞ്ഞമാസമാണ് അജോയ് കുമാര്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്. ലോക്‌സഭ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു രാജി. നിലവില്‍ രമേശ്വര്‍ ഓറാവോണാണ് പിസിസി അധ്യക്ഷന്‍.

സംശുദ്ധ രാഷ്ട്രീയത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടിയാണ് എഎപിയില്‍ ചേര്‍ന്നതെന്ന് അജോയ് കുമാര്‍ പറഞ്ഞു. സഹപ്രവര്‍ത്തകര്‍ക്ക് മേല്‍ അഴിമതിയാരോപണം ഉന്നയിച്ചാണ് അജോയ് കുമാര്‍ പാര്‍ട്ടി വിട്ടത്. പാര്‍ട്ടിയിലെ പല നേതാക്കളും ക്രിമിനലുകളേക്കാള്‍ കഷ്ടമാണെന്നും  ഇദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.  

ജംഷഡ്പൂര്‍ മുന്‍ എംപിയും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനുമായ അജോയ് കുമാര്‍ രാഹുലിന്റെ അടുത്ത അനുയായിയായാണ് അറിയപ്പെട്ടിരുന്നത്. നേരത്തെ അദ്ദേഹം ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി