ദേശീയം

ആറംഗ സംഘം വഴി ചോദിച്ച് വാഹനം നിര്‍ത്തി; 17കാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; നാട്ടുകാരുടെ ഇടപെടല്‍

സമകാലിക മലയാളം ഡെസ്ക്

ട്രിച്ചി: അക്രമികള്‍ തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടിയെ നാട്ടുകാരുടെ അതിവേഗ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. തമിഴ്‌നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

17 കാരിയായ പെണ്‍കുട്ടിയും പിതാവ് ഗണപതിയും റോഡിലൂടെ നടന്നു പോകുന്നതിനിടെയാണ് നടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. നടന്നു പോകുകയായിരുന്ന പെണ്‍കുട്ടിക്കും പിതാവിനും അരികില്‍ ഓമ്‌നി വാനിലെത്തിയ സംഘം വഴി ചോദിക്കാനായി നിര്‍ത്തി. ഗണപതി വഴി പറഞ്ഞുകൊടുക്കുന്നതിനിടെ പെണ്‍കുട്ടിയെ വാനിലേക്ക് പിടിച്ചു കയറ്റിയ സംഘം വാനോടിച്ച് പോവുകയായിരുന്നു. ഈ സമയം വാനില്‍ പിടിച്ചുതൂങ്ങി നിലവിളിച്ച ഗണപതിയുടെ ശബ്ദം കേട്ടാണ് നാട്ടുകാര്‍ സംഭവം അറിയുന്നത്. 

ഉടന്‍ തന്നെ നാട്ടുകാര്‍ സംഘടിച്ച് ഓടിക്കൂടുകയും ഫോണിലൂടെയും മറ്റും വിവിധയിടങ്ങളില്‍ ആളെ കൂട്ടുകയും ചെയ്തു. ഒടുവില്‍ കീറനൂര്‍ ഭാഗത്തു വച്ച് നാട്ടുകാര്‍ വാന്‍ തടഞ്ഞു. ഈ സമയം വാനിലുണ്ടായിരുന്ന മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു. ബാക്കി മൂന്ന് പേരെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്തു. സമീപകലത്തായി ഈ മേഖലയില്‍ നടക്കുന്ന രണ്ടാമത്തെ തട്ടിക്കൊണ്ടുപോകല്‍ സംഭവമാണിത്. 

ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും പൊലീസ് നിഷ്‌ക്രിയമാണെന്ന് ആരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ഒടുവില്‍ പൊലീസ് എത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തുകയും ഉചിതമായ നടപടിയുണ്ടാകുമെന്ന് ഉറപ്പു നല്‍കുകയും ചെയ്ത ശേഷമാണ് സമരം അവസാനിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു