ദേശീയം

വീല്‍ച്ചെയറിലിരുന്ന് ദേശീയ ഗാനം ആലപിച്ചു, സ്പര്‍ശ് ഷാക്കിന് സമൂഹമാധ്യമങ്ങളില്‍ കയ്യടി

സമകാലിക മലയാളം ഡെസ്ക്

ഹൂസ്റ്റണ്‍: ഹൗഡി മോഡി പരിപാടിക്കിടെ വില്‍ചെയറിലിരുന്ന ദേശീയ ഗാനം ആലപിച്ച സ്പര്‍ശ് ഷായ്ക്ക് സമൂഹമാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹം. ജന്മനാ എല്ലുകള്‍ പൊട്ടുന്ന അസുഖമാണ് സ്പര്‍ശിനെ വീല്‍ച്ചെയറിലാക്കിയത്. 

ഇത്രയും ആള്‍ക്കാരുടെ മുന്‍പില്‍ വെച്ച് ദേശിയ ഗാനമാലപിക്കുക എന്നത് എന്നെ സംബന്ധിച്ച് വലിയ കാര്യമാണെന്ന് സ്പര്‍ശ് പറയുന്നു. മാഡിസന്‍ സ്‌ക്വയറില്‍ വെച്ചാണ് ആദ്യമായി ഞാന്‍ മോദിയെ കാണുന്നത്. എന്നാലന്ന് ടിവിയിലാണ് കാണാനായത്. ദൈവ സഹായം കൊണ്ട് ഇപ്പോള്‍ നേരില്‍ കാണാനായെന്ന് സ്പര്‍ശ് പറയുന്നു. 

അമേരിക്കയിലെ ന്യൂജേഴ്‌സിയിലാണ് സ്പര്‍ശും കുടുംബവും താമസിക്കുന്നത്. കവിയും മോട്ടിവേഷണല്‍ സ്പീക്കറുമായ സ്പാര്‍ശ് നോട്ട് അഫ്രൈഡ് എന്ന പാട്ടിലൂടെ സമൂഹമാധ്യമങ്ങളില്‍ തരംഗമുണ്ടാക്കിയിരുന്നു. സ്പര്‍ശിന്റെ പന്ത്രണ്ടാം വയസിലായിരുന്നു അത്. 15 ദശലക്ഷത്തിലധികം പേരാണ് യുട്യൂബിലൂടെ അന്ന് സ്പര്‍ശിന്റെ പാട്ട് കണ്ടത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു