ദേശീയം

ട്രെയിനിന്റെ വാതിലിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ യുവാവിന്റെ ജീവന്മരണപോരാട്ടം; സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സല്യൂട്ട്  (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കരുത് എന്ന മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. എങ്കിലും പലപ്പോഴും ധൃതിയില്‍ ഇത് പലരും ഗൗനിക്കാറില്ല. അത്തരത്തില്‍ ട്രെയിനില്‍ കയറാന്‍ ശ്രമിച്ച ഒരാളെ റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

അഹമ്മദാബാദ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.സ്റ്റേഷനില്‍ നിന്ന് നീങ്ങിതുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുകയാണ് ഒരു യാത്രക്കാരന്‍. കാല്‍തെറ്റി യാത്രക്കാരന്‍ ട്രെയിനിന്റെ വാതിലില്‍ വീഴുന്നു. വാതിലിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ സെക്കന്‍ഡുകള്‍ നീണ്ട യുവാവിന്റെ ജീവന്മരണ പോരാട്ടം. ഇതിനിടയില്‍ സംഭവം ശ്രദ്ധയില്‍പ്പെട്ട് ഓടിയെത്തിയ റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവാവിനെ ട്രെയിനിന് അകത്തേയ്ക്ക് തളളി സുരക്ഷിതമാക്കുന്നതും വീഡിയോയില്‍ കാണാം. 

റെയില്‍വേ മന്ത്രാലയമാണ് വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. നിങ്ങള്‍ എത്ര സമര്‍ത്ഥനും ശാരീരികക്ഷമതയുളള ആളാണെങ്കിലും കൂടി ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കരുത് എന്ന അടിക്കുറിപ്പോടെയാണ് റെയില്‍വേ മന്ത്രാലയത്തിന്റെ വീഡിയോ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ