ദേശീയം

ഇന്ത്യന്‍ സൈന്യത്തിന്റെ ഹെലികോപ്റ്റര്‍ ഭൂട്ടാനില്‍ തകര്‍ന്ന് വീണു: രണ്ട് മരണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ മരിച്ചു. ഇന്ത്യന്‍ സൈന്യത്തിലെ പൈലറ്റ് ലഫ്. കേണല്‍ രജനീഷ് പാര്‍മറും അദ്ദേഹം പരിശീലിപ്പിച്ചിരുന്ന ഭൂട്ടാന്‍ സൈന്യത്തിലെ പൈലറ്റുമാണ് മരിച്ചത്. ഭൂട്ടാനിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്.

ഇന്ത്യന്‍ മിലിട്ടറി ട്രെയിനിങ് ടീമിന്റെ ചീറ്റാ ഹെലിക്കോപ്റ്ററാണ് തകര്‍ന്നു വീണത്. അരുണാചല്‍ പ്രദേശില്‍ നിന്ന് ഭൂട്ടാനിലേക്ക് പോയ ഹെലിക്കോപ്റ്റര്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയ്ക്കാണ് തകര്‍ന്നു വീണതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

രണ്ട് പൈലറ്റുമാര്‍ മാത്രമാണ് ഈ സമയം ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നത്. തകര്‍ന്ന ഹെലിക്കോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ ഉടന്‍തന്നെ കണ്ടെത്തുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തുവെന്ന് അധികൃതര്‍ പറയുന്നു. തകര്‍ന്നുവീണ ഹെലിക്കോപ്റ്ററിന്റെ ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി