ദേശീയം

ത്രിപുരയിലും ഉത്തര്‍പ്രദേശിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശ്, ത്രിപുര സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വിജയം. ഉത്തര്‍പ്രദേശിലെ ഹമിര്‍പുര്‍ മണ്ഡലത്തില്‍ ബിജെപിയുടെ യുവ്‌രാജ് സിംഗ് 17,000ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. യുവ്‌രാജ് സിംഗ് 74,3748 വോട്ടുകള്‍ നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി സമാജ്‌വാദി പാര്‍ട്ടിയുടെ മനോജ് പ്രജാപതിക്ക് 56,528 വോട്ടുകള്‍ നേടാനേ സാധിച്ചുള്ളൂ.

ത്രിപുരയിലെ ബധാര്‍ഗട്ടില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മിമി മജുംദാര്‍ വിജയിച്ചു. വോട്ടെണ്ണല്‍ ആരംഭിച്ച ഘട്ടം മുതല്‍ വ്യക്തമായ ഭൂരിപക്ഷം കാത്തു സൂക്ഷിച്ച ബിജെപി സ്ഥാനാര്‍ത്ഥി 5260 വോട്ടുകള്‍ക്കാണ് സിപിഎമ്മിന്റെ  ബുള്‍ട്ടി ബിശ്വാസിനെ പരാജയപ്പെടുത്തിയത്. മിമി മജുംദാര്‍ 20,471 വോട്ടുകള്‍ നേടിയപ്പോള്‍ ബുള്‍ട്ടി ബിശ്വാസ് 15,211 വോട്ടുകളില്‍ ഒതുങ്ങി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി 9,101 വോട്ടുകളോടെ മൂന്നാമതായി.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശും ത്രിപുരയും ബിജെപി തൂത്തുവാരിയിരുന്നു. ഇടതു കോട്ടയായിരുന്ന ത്രിപുര ബിപ്ലപ് കുമാര്‍ ദേവിന്റെ നേതൃത്വത്തില്‍ ബിജെപി പിടിച്ചെടുത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍