ദേശീയം

പെൻഷൻ തുകയിൽ നിന്ന് സ്വരുക്കൂട്ടിയ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് 82കാരി

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: സർക്കാരിന്റെ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 82 കാരി പെൻഷൻ സമ്പാദ്യത്തിൽ നിന്ന് നൽകിയത് ഒരു ലക്ഷം രൂപ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് ഇവർ ഒരു ലക്ഷം രൂപ നൽകിയത്. മധ്യപ്രദേശിലെ വിദിഷ പട്ടണത്തിൽ നിന്നുള്ള സൽഭ ഉസ്കറാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്തത്. പത്രത്തില്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥന കണ്ട  അവര്‍ സംഭാവന നല്‍കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

നിലവിലെ സാഹചര്യം കണ്ട ശേഷമാണ് സഹായം നല്‍കാന്‍ തീരുമാനിച്ചതെന്ന് പബ്ലിക് റിലേഷന്‍സ് വകുപ്പ് പങ്കുവെച്ച ഒരു വീഡിയോയില്‍ സല്‍ഭ ഉസ്‌കര്‍ പറയുന്നു. ലോക്ക്ഡൗണിനെ മാനിക്കാനും സര്‍ക്കാരിന്റെ ഉത്തരവുകള്‍ പാലിക്കാനും ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.

ഇവരുടെ വീഡിയോ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. വിദിഷയില്‍ നിന്നുള്ള 82 കാരിയായ സല്‍ഭ ഉസ്‌കര്‍ അവരുടെ പെന്‍ഷനില്‍ നിന്ന് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് നല്‍കി. ഈ അമ്മ നല്‍കിയ വിലമതിക്കാനാകാത്ത അനുഗ്രഹം കോവിഡിനെതിരായ പോരാട്ടത്തില്‍ ആത്മവിശ്വാസം നല്‍കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി