ദേശീയം

വീട്ടിലെത്താന്‍ മൃതദേഹമായി അഭിനയിച്ച് ആംബുലന്‍സില്‍ യാത്ര; അറസ്റ്റ് ചെയ്ത് ക്വാറന്റൈനിലാക്കി പൊലീസ്

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലെത്താന്‍ 'മൃതദേഹമായി അഭിനയിച്ച' ആള്‍ അറസ്റ്റില്‍. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലുള്ള ഹക്കിം ദിന്‍ എന്നയാളാണ് അറസ്റ്റിലായത്.

അപകടത്തില്‍പ്പെട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഹക്കിം. എന്നാല്‍ പരിക്ക് ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയ സമയത്താണ് രാജ്യവ്യാപക ലോക്ക്ഡൗണ്‍ വരുന്നത്. ഇതോടെ സ്വന്തം വീട്ടിലെത്താനാകാതെ ഇയാള്‍ കുടുങ്ങി.

പിന്നാലെ മൂന്നുപേരുടെ സഹായത്തോടെ താന്‍ മരിച്ചതായി ഹക്കിം ദിന്‍ വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുകയും ആംബുലന്‍സില്‍ വീട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുകയും ചെയ്തു.

എന്നാല്‍ വീട്ടിലേക്കുള്ള യാത്രക്കിടെ വഴിയില്‍ വെച്ച് പൊലീസ് ആംബുലന്‍സ് തടഞ്ഞ് പരിശോധിച്ചു. മരിച്ചുവെന്ന് സര്‍ട്ടിഫിക്കറ്റിലുള്ളയാള്‍ ജീവനോടെ ഇരിക്കുന്നത് കണ്ട് പൊലീസ് ഞെട്ടി.

ഹക്കീമിനെയും മരണ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കാനും മറ്റും സഹായിച്ച മൂന്ന് കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ക്വാറന്റൈനിലാക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ