ദേശീയം

കോവിഡ് ചികില്‍സയിലായിരുന്ന യുവതി പ്രസവിച്ചു ; രാജ്യത്ത് ആദ്യം; ഇരുവരും സുഖമായിരിക്കുന്നതായി ഡോക്ടര്‍മാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന യുവതി പ്രസവിച്ചു. ഡല്‍ഹി എയിംസിലായിരുന്നു പ്രസവം. യുവതിയും ആണ്‍കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 

രാജ്യത്ത് ആദ്യമായാണ് കോവിഡ് ബാധിത പ്രസവിക്കുന്നത്. കുഞ്ഞിന് ഇതുവരെ രോഗലക്ഷണങ്ങളൊന്നുമില്ല. എന്തെങ്കിലും ലക്ഷണം കാണിച്ചാല്‍ മാത്രമേ പരിശോധനയ്ക്ക് വിധേയനാക്കൂവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. 

പ്രസവത്തിനായി ഐസൊലേഷന്‍ വാര്‍ഡ് ഓപ്പറേഷന്‍ തിയറ്ററാക്കി മാറ്റുകയായിരുന്നു. കുഞ്ഞിനെ നേരിട്ട് ബന്ധപ്പെടാത്ത രീതിയില്‍ അമ്മയോടൊപ്പമാണ് താമസിപ്പിച്ചിരിക്കുന്നത്. മുലപ്പാലും നല്‍കുന്നുണ്ട്. 

പ്രസവം വെല്ലുവിളിയായിരുന്നുവെന്നും യുവതി ശ്വാസസംബന്ധമായ പ്രശ്‌നങ്ങള്‍ പ്രകടിപ്പിച്ചെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ നില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. 

യുവതിയുടെ എയിംസിലെ ഡോക്ടറായ ഭര്‍ത്താവിനും ഇയാളുടെ സഹോദരനും കോവിഡ് ബാധിച്ചിരുന്നു. എയിംസിലെ ഐസൊലേഷന്‍ വാര്‍ഡിലായിരുന്നു. കേരളത്തില്‍ 27കാരിയായ ഗര്‍ഭിണിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി