ദേശീയം

നാലു നില ഓഫീസ് കെട്ടിടം കൊറോണ നിരീക്ഷണത്തിനായി വിട്ടുനൽകി ഷാരുഖ് ഖാൻ; കയ്യടി

സമകാലിക മലയാളം ഡെസ്ക്

മുംബൈ; കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇതിനോടകം നിരവധി സഹായങ്ങളാണ് സൂപ്പർതാരം ഷാരുഖ് ഖാനിൽ നിന്നുണ്ടായത്. ഇപ്പോൾ മുംബൈയിലെ തന്റെ നാലു നില ഓഫീസ് കെട്ടിടം കൊറോണ നിരീക്ഷണത്തിനായി വിട്ടുനൽകാൻ സന്നദ്ധത അറിയിച്ചിക്കുകയാണ് താരം. ഷാരുഖ് ഖാന്റെയും ഭാര്യ ​ഗൗരി ഖാന്റെയും പേഴ്സണൽ ഓഫീസുകൾ സ്ഥിതിചെയ്യുന്നതാണ് കെട്ടിടം. ബ്രിഹാൻമുംബൈ മുൻസിപ്പൽ കോപ്പറേഷനാണ് ട്വിറ്ററിലൂടെ വിവരം പുറത്തുവിട്ടത്. 

ഷാരുഖ് ഖാനും ​ഗൗരിക്കും നന്ദി പറഞ്ഞുകൊണ്ടുള്ളതാണ് ട്വീറ്റ്. കുട്ടികൾ, സ്ത്രീകൾ, പ്രായമായവർ എന്നിവരെ നിരീക്ഷണത്തിൽവെക്കാനാണ് താരദമ്പതികൾ തങ്ങളുടെ കെട്ടിടം വിട്ടുനൽകുന്നത്. വാർത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് താരത്തെ പ്രശംസിച്ച് രം​ഗത്തെത്തുന്നത്. എസ്ആർകെ ഓഫിസ് ഫോർ ക്വാറന്റീൻ എന്ന ഹാഷ്ടാ​ഗ് ട്വിറ്ററിൽ ട്രന്റിങ്ങാവുകയാണ്. 

രാജ്യം പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടേയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടേയും കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു. കൂടാതെ വിവിധ സംഘടനകൾക്കും താരം സഹായം നൽകി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

ഒറ്റ റൺ വ്യത്യാസത്തിൽ കോഹ്‌ലി ഒന്നാം സ്ഥാനത്ത്

എസ്എസ്എൽസി പരീക്ഷാഫലം നാളെ; വേ​ഗത്തിലറിയാൻ പിആർഡി ലൈവ് ആപ്പ്

കാട് ആസ്വദിക്കണോ? അതിരപ്പിള്ളി ജംഗിള്‍ സഫാരി യാത്ര പോകാം

കേരളത്തിൽ വീണ്ടും വെസ്റ്റ് നൈൽ പനി; ലക്ഷണങ്ങൾ അറിയാം