ദേശീയം

'ഡോണ്ട് അണ്ടര്‍ എസ്റ്റിമേറ്റ് ദ പവര്‍ ഓഫ് സോഷ്യല്‍ ഡിസ്റ്റന്‍സിങ്'- വൈറലായി പൊലീസിന്റെ ട്വീറ്റ്

സമകാലിക മലയാളം ഡെസ്ക്

നാ​ഗ്പൂർ: കൊവിഡ് 19നെ പ്രതിരോധിക്കാനായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ കാലത്ത് രാജ്യമെമ്പാടും ആരോ​ഗ്യ പ്രവർത്തകർക്കൊപ്പം തന്നെ അഹോരാത്രം ജോലി ചെയ്യുകയാണ് പൊലീസും. നിരത്തിലിറങ്ങുന്നവരെ വീട്ടിലിരുത്താന്‍ അവര്‍ പെടുന്ന പാട് ചില്ലറയല്ല. പല സമയത്തും ജനങ്ങൾക്ക് മനസിലാകുന്ന തരത്തിൽ വളരെ ലളിതമായ രീതിയിൽ പൊലീസുകാർ ബോധവത്കരണ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.

അത്തരത്തിൽ സാമൂഹിക അകലം പാലിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് നാഗ്പൂര്‍ പൊലീസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പോസ്റ്റര്‍ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഷാരൂഖ് ഖാന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ചെന്നൈ എക്സ്പ്രസിലെ ഡയലോഗിനെയും ഒരു ചിത്രത്തെയും കൂട്ടുപിടിച്ചാണ് സാമൂഹ്യ അകലം പാലിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊലീസ് പറഞ്ഞിരിക്കുന്നത്.

"ഡോണ്ട് അണ്ടര്‍ എസ്റ്റിമേറ്റ് ദ പവര്‍ ഓഫ് കോമണ്‍ മാന്‍'' എന്ന ഡയലോഗ് കടമെടുത്ത് "ഡോണ്ട് അണ്ടര്‍ എസ്റ്റിമേറ്റ് ദ പവര്‍ ഓഫ് സോഷ്യല്‍ ഡിസ്റ്റന്‍സിങ്"എന്ന അടിക്കുറിപ്പാണ് പൊലീസ് ഇട്ടത്. ഇതിനൊപ്പം റെയില്‍വെ സ്റ്റേഷനിലെ ബഞ്ചില്‍ ദീപികയും ഷാരൂഖും അകലമിട്ടിരിക്കുന്നതിന്റെ ഫോട്ടോയും നല്‍കിയിട്ടുണ്ട്. 

പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ ട്വീറ്റ് സൈബൽ ലോകം ഏറ്റെടുത്തുകഴി‍ഞ്ഞു. പൊലീസിന്റെ ക്രിയേറ്റിവിറ്റിയെയും പലരും അഭിനന്ദിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി