ദേശീയം

ലോക്ക്ഡൗൺ ലംഘിച്ചു; ചോ​ദ്യം ചെയ്ത പൊലീസിന് നേരെ കല്ലെറിഞ്ഞ് യുവാക്കളുടെ സംഘം; ലാത്തിച്ചാർജ്

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ യുവാക്കളുടെ സംഘം പൊലീസിനു നേരെ കല്ലേറ് നടത്തി. ഒഡിഷയിലെ കട്ടക്ക് നഗരത്തില്‍ ഇന്ന് രാവിലെയാണ് സംഭവം. ഏതാനും പൊലീസുകാര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു. ഇതേത്തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. സംഭവവുമായി ബന്ധപ്പെട്ട് 35ഓളം പേരെ കസ്റ്റഡിയിലെടുത്തു. 

പ്രദേശത്തെ ആരാധനാലയത്തിന് സമീപം കൂടി നിന്ന യുവാക്കളോട് പൊലീസ് വീടുകളിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. പിരിഞ്ഞു പോകാന്‍ കൂട്ടാക്കാതിരുന്ന യുവാക്കള്‍ പിന്നീട് പൊലീസിനു നേരെ കല്ലെറിഞ്ഞു. ഇതിന് പിന്നാലെയാണ് പൊലീസ് ലാത്തി വീശിയത്. 

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസിനെ അക്രമിച്ച യുവാക്കളെ കണ്ടെത്തി കേസെടുക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വ്യ‌ക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ