ദേശീയം

ക്വാറന്റൈനിലായ ഡോക്ടര്‍ മുങ്ങി; പൊലീസ് പൊക്കി

സമകാലിക മലയാളം ഡെസ്ക്

ഇംഫാല്‍: ക്വാറന്റൈനില്‍ നിന്ന് മുങ്ങിയ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ഇംഫാലിലെ ആശുപത്രിയില്‍ നിന്നാണ് ഡോക്ടര്‍ മുങ്ങിയത്. തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത കോവിഡ് ബാധിതനെ ഡോക്ടര്‍ പരിശോധിച്ചിരുന്നു. തുടര്‍ന്ന് ഇയാളോട് ക്വാറന്റൈനില്‍ പോകാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു.

ഇംഫാലിലെ പീസ് ഹോസ്പിറ്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയട്ടിലെ ഡോക്ടറെയാണ് പൊലീസ് അറസ്റ്റ്് ചെയ്തത്. തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തയാള്‍ ഈ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്തയാളുടെ ഫലം പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു.

ഇതേതുടര്‍ന്ന് ഇയാളെ പരിശോധിച്ച ഡോക്ടര്‍മാരോടും മറ്റ് ആരോഗ്യപ്രവര്‍ത്തകരോടും ക്വാറന്റൈനില്‍ പോകാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം ക്വാറന്റൈനില്‍ തുടരുന്ന ആളുകളെ പരിശോധിക്കാന്‍ എത്തിയപ്പോഴാണ് ഡോക്ടറെ കാണാതിരുന്നത്്. തുടര്‍ന്ന്് അധികൃതര്‍ പൊലീസില്‍ അറിയിക്കുകയായിന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഡോക്ടറുടെ വീട്ടില്‍ കണ്ടെത്തി. അവിടെ നിന്നും വീണ്ടും ഡോക്ടറെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)