ദേശീയം

വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് കോവിഡ് പകരില്ല: എയിംസ് ഡയറക്ടര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് കോവിഡ് പടരാനുളള സാധ്യതയില്ലെന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. വളര്‍ത്തുമൃഗങ്ങള്‍ കോവിഡ് പരത്തുന്നതിന്റെ ഡേറ്റ ഒന്നും നിലവില്‍ ഇല്ല. അതുകൊണ്ട് വീടുകളിലുളള വളര്‍ത്തുമൃഗങ്ങള്‍ സുരക്ഷിതമാണ്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് മാത്രമേ കോവിഡ് പകരുകയുളളൂവെന്നും രണ്‍ദീപ് ഗുലേറിയ മാധ്യമങ്ങളോട് പറഞ്ഞു.

ഹൈഡ്രോക്‌സിക്ലോറോക്വീന്‍, അസിത്രോമൈസിന്‍ മിശ്രിതം കോവിഡ് ചികിത്സയ്ക്ക് ഫലപ്രദമാണോ എന്നകാര്യം വിശദമായ പരിശോധനകളിലൂടെ മാത്രമേ പറയാന്‍ സാധിക്കൂ. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ട്. ഇതിനുളള നടപടികള്‍ തുടരുകയാണ്. ഇതിന്റെ വിശകലനത്തിന് ശേഷം മാത്രമേ ഇതുസംബന്ധിച്ച് കൂടുതലായി എന്തെങ്കിലും പറയാന്‍ സാധിക്കൂ എന്നും രണ്‍ദീപ് ഗുലേറിയ പറഞ്ഞു.

ഹൈഡ്രോക്‌സിക്ലോറോക്വീന്‍ എല്ലാ കോവിഡ് ചികിത്സയ്ക്കും നിര്‍ദേശിക്കാവുന്നതല്ല .ഇതിന് പാര്‍ശ്വഫലങ്ങളുണ്ട്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ഇത് കാരണമാകാം. അസാധാരണമായ ഹൃദയമിടിപ്പ് ഉണ്ടാവാനുളള സാധ്യതയുണ്ട്. മറ്റു മരുന്നുകളെ പോലെ ഇതിന് പാര്‍ശ്വഫലങ്ങളുണ്ട്. ഇത് ജനങ്ങള്‍ക്ക് കൂടുതല്‍ ഹാനികരമാകാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഹൈഡ്രോക്‌സിക്ലോറോക്വീന്‍, അസിത്രോമൈസിന്‍ മിശ്രിതം കോവിഡ് രോഗികള്‍ക്ക് ഫലപ്രദമാണെന്നാണ് ചൈനയിലെയും ഫ്രാന്‍സിലെയും ചില പഠനങ്ങള്‍ പറയുന്നത്. ഗുരുതര രോഗബാധിതര്‍ മുതല്‍ ശരാശരി രോഗികള്‍ക്ക് വരെ ഈ മരുന്ന് നല്‍കിയാല്‍ മികച്ച റിസള്‍ട്ട് ലഭിക്കുമെന്നും ഇരുരാജ്യങ്ങളിലെയും പഠനങ്ങള്‍ വ്യക്തമാക്കുന്നു. പഠനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ പൂര്‍ണമായി വിശ്വാസയോഗ്യമല്ല. മറ്റു ചികിത്സകള്‍ ലഭ്യമല്ലെങ്കില്‍ ഇത് പരീക്ഷിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഹൈഡ്രോക്‌സിക്ലോറോക്വീന്‍ ഫലപ്രദമാണെന്ന് ചില ലാബ് ഡേറ്റകള്‍ പറയുന്നു.  പക്ഷേ ഈ വിവരങ്ങള്‍ ഒന്നും പൂര്‍ണമായി വിശ്വാസയോഗ്യമല്ല. കോവിഡ് രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും അടുത്തിടപഴകിയവര്‍ക്കും ഹൈഡ്രോക്‌സിക്ലോറോക്വീന്‍ ഉപകാരപ്രദമാണെന്ന് ഐസിഎംആര്‍ പറഞ്ഞതായി രണ്‍ദീപ് ഗുലേറിയ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി