ദേശീയം

ഉത്തര്‍പ്രദേശില്‍ മലയാളി നഴ്‍സിന് കോവിഡ്; വൈറസ് ബാധിച്ചത് രോ​ഗിയിൽ നിന്ന്

സമകാലിക മലയാളം ഡെസ്ക്

ലക്ക്നൗ: ഉത്തര്‍പ്രദേശില്‍ മലയാളി നഴ്‍സിന് കോവിഡ് ബാധ സ്ഥിരീകരിച്ചു. മഥുരയിലെ സ്വകാര്യ ആശുപത്രിയില്‍ കോവിഡ് രോഗിയെ പരിചരിച്ച നഴ്‍സിനാണ് രോ​ഗം സ്ഥിരീകരിച്ചത്. ആശുപത്രിയിലെ 25 ജീവനക്കാരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ, രാജ്യത്ത് പുതുതായി 1463 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം ആദ്യമായാണ് ഒരുദിവസം തന്നെ ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സമയപരിധിയില്‍ 29 പേര്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 

കൂടുതല്‍ രോഗബാധിതരെ കണ്ടെത്തിയതോടെ, രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 10,815 ആയി. ഇതില്‍ 9272 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. .1190 പേര്‍ കോവിഡ് മുക്തരായി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

വെള്ളിയാഴ്ച വരെ ചുട്ടുപൊള്ളും; 41 ഡിഗ്രി വരെ ചൂട്, 'കള്ളക്കടലില്‍'ജാഗ്രത

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം