ദേശീയം

ഗുജറാത്തിലെ കോണ്‍ഗ്രസ്‌ എംഎല്‍എക്ക്‌ കോവിഡ്‌ 19; മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ഇടപഴകിയതോടെ ആശങ്ക

സമകാലിക മലയാളം ഡെസ്ക്


അഹമ്മദാബാദ്‌; കോണ്‍ഗ്രസ്‌ എംഎല്‍എ ഇമ്രാന്‍ ഖെദാവാലക്ക്‌ കോവിഡ്‌ 19 സ്ഥിരീകരിച്ചതോടെ ഗുജറാത്തില്‍ ആശങ്ക. മുഖ്യമന്ത്രി വിജയ്‌ രൂപാണി ഉള്‍പ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി മണിക്കൂറുകള്‍ പിന്നിടുന്നതിന്‌ മുന്‍പാണ്‌ ഇമ്രാന്‌ കോവിഡ്‌ പോസിറ്റീവ്‌ ഫലം വന്നത്‌.

വിജയ്‌ രൂപാണിയെ കൂടാതെ ഗുജറാത്ത്‌ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, ആഭ്യന്തര മന്ത്രി പ്രദീപ്‌ സിങ്‌ ജഡേജ, നിരവധി മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുമായും കോണ്‍ഗ്രസ്‌ എംഎല്‍എ അടുത്തിടപഴകിയിട്ടുണ്ട്‌. ചൊവ്വാഴ്‌ച രാവിലെ ചില പ്രദേശങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ്‌ ഇമ്രാന്‍ ഉള്‍പ്പെടെയുള്ളവരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്‌.

എന്നാല്‍ മുഖ്യമന്ത്രി ഇരുന്നയിടത്ത്‌ നിന്നും 15-20 അടി അകലെയായിട്ടാണ്‌ ഇമ്രാന്‍ ഇരുന്നതെന്നും, ശാരീരിക സമ്പര്‍ക്കം ഉണ്ടായിട്ടില്ലെന്നും വിജയ്‌ രൂപാണിയുടെ സെക്രട്ടറി അറിയിച്ചു. മെഡിക്കല്‍ വിദഗ്‌ധരുടെ നിര്‍ദേശങ്ങള്‍ക്ക്‌ അനുസരിച്ച്‌ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്