ദേശീയം

പൊതുഇടങ്ങളില്‍ തുപ്പുന്നത് നിരോധിച്ച് ഹിമാചല്‍ സര്‍ക്കാര്‍; ലംഘിക്കുന്നവര്‍ക്കെതിരെ എപിഡമിക് ഡീസിസ് നിയമം അനുസരിച്ച് നടപടി

സമകാലിക മലയാളം ഡെസ്ക്

ഷിംല:  പൊതുഇടങ്ങളില്‍ തുപ്പുന്നത് നിരോധിച്ച് ഹിമാചല്‍ പ്രദേശ്. കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടി.

നേരത്തെ ചൂയിംഗ് ഗമ്മുകളുടെ വില്‍പ്പനയും ഉപയോഗവും ഹിമാചല്‍ പ്രദേശത്ത് നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത നടപടി. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍ ഡി ധിമ്മാന്‍ പറഞ്ഞു. പൊതുഇടങ്ങളില്‍ തുപ്പുന്നവരെ പിടികൂടിയാല്‍ എപിഡമിക് ഡീസിസ് നിയമം അനുസരിച്ചുളള നടപടികള്‍ സ്വീകരിക്കും. കൂടാതെ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ബന്ധപ്പെട്ട വകുപ്പ് അനുസരിച്ചുളള നടപടിയും സ്വീകരിക്കുമെന്നും ഹിമാചല്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

നിലവില്‍ സംസ്ഥാനത്ത് 33 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 16 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. 1311 സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയതെന്നും ഹിമാചല്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു