ദേശീയം

വ്യാജ പ്രചാരണം നടത്തി കുടിയേറ്റ തൊഴിലാളികളെ തെരുവിലിറക്കി; മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയിലെ ബാന്ദ്രയില്‍ കുടിയേറ്റ തൊഴിലാളികള്‍ വലിതോതില്‍ ഒത്തുകൂടിയ സംഭവത്തില്‍ വ്യാജ പ്രചാരണം നടത്തിയെന്ന് കാണിച്ച് മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ രണ്ടുപേരെ പൊലീസ് പിടികൂടി. 

നവി മുംബൈ സ്വദേശി വിനയ് ദുബെ, മാധ്യമ പ്രവര്‍ത്തകന്‍ രാഹുല്‍ കുല്‍ക്കര്‍ണി എന്നിവരാണ് പിടിയിലായത്. വിനയ് ദുബെ ബുധനാഴ്ച രാവിലെയാണ് അറസ്റ്റിലയായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഏപ്രില്‍ 21വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഒസാമാബാദ് സ്വദേശിയായ രാഹുല്‍ കുല്‍ക്കര്‍ണിയെ കസ്റ്റഡിയിലെടുത്തെന്നും അറസ്റ്റ് രഖപ്പെടുത്താനായി മുംബൈയിലേക്ക് എത്തിക്കുമെന്നും പൊലീസ് വ്യക്തമാക്കി. 

മുംബൈയില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ നാട്ടിലേക്ക് പോകാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് ബാന്ദ്ര റയില്‍വെ സ്റ്റേഷനില്‍ തടിച്ചുകൂടിയത്. 

മഹാരാഷ്ട്ര സര്‍ക്കാര്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകാന്‍ ട്രെയിന്‍ അനുവദിക്കണം എന്ന് പറഞ്ഞ് വിനയ് സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഏപ്രില്‍ പതിനെട്ടിന് മുന്‍പ് ട്രെയിനുകള്‍ അനുവദിച്ചില്ലെങ്കില്‍ ദേശവ്യാപകമായി പ്രക്ഷോഭം നടത്തണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. 

ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു എന്ന് വാര്‍ത്ത നല്‍കിയ ടിവി ചാനല്‍ മാധ്യമപ്രവര്‍ത്തകന്‍ രാഹുല്‍ കുല്‍ക്കര്‍ണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ നല്‍കിയ വാര്‍ത്ത തെറ്റിദ്ധാരണയുണ്ടാക്കിയെന്നും തൊഴിലാളികള്‍ കൂട്ടത്തോടെ റയില്‍വെ സ്‌റ്റേഷനിലെത്താന്‍ കാരണമായെന്നും പൊലീസ് വ്യക്തമാക്കി. തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകാന്‍ പ്രത്യേക ട്രെയിനുകള്‍ തയ്യാറാക്കിയിട്ടുണ്ട് എന്നായിരുന്നു ഇയാള്‍ റിപ്പോര്‍ട്ട് ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു