ദേശീയം

ഹോട്ട്സ്പോട്ടിൽ ലോക്ക്ഡൗൺ ലംഘിച്ച് രഥോത്സവം; പങ്കെടുത്ത് ആയിരങ്ങള്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്


ബംഗളൂരു: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹോട്ട്സ്പോട്ടായ കലബുറഗിയിൽ ലോക്ക്ഡൗണ്‍ ലംഘിച്ച്‌ രഥോത്സവം.  വ്യാഴാഴ്​ച ​പുലർച്ചെ അഞ്ചിന്​ കലബുറഗി ചിറ്റാപൂർ റാവൂരിലെ  സിദ്ധ​ലിംഗേശ്വര യാത്ര ചടങ്ങിലാണ്​ ആയിരങ്ങൾ പങ്കെടുത്തത്​. സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം അവഗണിച്ച്​ ആഘോഷത്തിൽ ആളുകൾ തോളോടുതോൾ ചേർന്ന്​ തേരുവലിക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. രാജ്യത്ത്​ ആദ്യ കോവിഡ്​ 19 മരണം റിപ്പോർട്ട്​ ചെയ്​ത ജില്ലകൂടിയാണ്​ വടക്കൻ കർണാടകയിലെ കലബുറഗി.

രഥയാത്രക്ക്​ മുമ്പുള്ള ചടങ്ങായ ‘പല്ലക്കി സേവ’ ബുധനാഴ്​ച വൈകീട്ട്​ നടന്നിരുന്നു. രഥോത്സവം റദ്ദാക്കുമെന്ന്​ സംഘാടകരായ സിദ്ധലിംഗേശ്വര ട്രസ്​റ്റ്​ അറിയിച്ചിരുന്നെങ്കിലും താലൂക്ക്​ ഭരണാധികാരികളെ വിവരമറിയിക്കാതെ വ്യാഴാഴ്​ച രാവിലെ ചടങ്ങ്​ നടത്തുകയായിരുന്നു. ​ക്ഷേത്ര ഭരണാധികാരികൾ തങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്ന്​ ചിറ്റാപൂർ തഹസിൽദാർ ഉമാകാന്ത്​ ഹള്ളെ പ്രതികരിച്ചു. ക്ഷേത്ര ട്രസ്​റ്റിനും ആഘോഷത്തിൽ പങ്കെടുത്ത ഭക്​തർക്കുമെതിരെ തഹസിൽദാറിന്റെ നിർദേശപ്രകാരം പൊലീസ്​ കേ​സെടുത്തു.  

ഏപ്രിൽ 10ന്​ കർണാടകയിലെ തുമകുരു ഗുബ്ബിയിൽ ബി.ജെ.പി എം.എൽ.എയുടെ ജന്മദിനാഘോഷ പാർട്ടി സംഘടിപ്പിച്ചതും വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട്​ എം.എൽ.എയെ ഒഴിവാക്കി പൊലീസ്​ കേസ്​ രജിസ്​ററർ ചെയ്​തിരുന്നു. വ്യാഴാഴ്​ച വരെ കർണാടകയിൽ 315 പേർക്കാണ്​ കോവിഡ്​ 19 സ്​ഥിരീകരിച്ചത്​. 13 പേർ മരണമടയുകയും 82 പേർ രോഗമുക്​തി നേടുകയും ചെയ്​തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍