ദേശീയം

പണം ചോദിച്ചിട്ട് നല്‍കിയില്ല; 17കാരന്‍ അമ്മയെ തീ കൊളുത്തി കൊന്നു; ദാരുണം

സമകാലിക മലയാളം ഡെസ്ക്

ഔറംഗബാദ്: പണം തരാന്‍ വിസമ്മതിച്ച അമ്മയെ 17കാരനായ മകന്‍ തീ കൊളുത്തി കൊന്നു. മഹാരാഷ്ട്രയിലെ ഒംസാനബാദ് ജില്ലയിലുള്ള ടെര്‍ നഗരത്തിലാണ് ദാരുണ സംഭവം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് 17കാരനെ അറസ്റ്റ് ചെയ്തു.

അമ്മ വീടിന്റെ മുറ്റത്ത് നില്‍ക്കുമ്പോഴാണ് കൗമാരക്കാരനായ മകന്‍ പണം ആവശ്യപ്പെട്ടത്. എന്നാല്‍ പണം നല്‍കാന്‍ അവര്‍ വിസമ്മതിച്ചു. ഇതോടെയാണ് പ്രകോപിതനായി കൗമാരക്കാരന്‍ അമ്മയെ തീ കൊളുത്തിയത്. യുവതിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് അവരെ ആശുപത്രിയിലെത്തിച്ചത്- പൊലീസ് പറഞ്ഞു.

ബുധനാഴ്ചയാണ് 49കാരിക്ക് പൊള്ളലേറ്റത്. വ്യാഴാഴ്ച ആശുപത്രിയില്‍ വച്ച് അവര്‍ മരണത്തിന് കീഴടങ്ങി.

അച്ഛന്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് 17കാരനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി ജുവനൈല്‍ ഹോമിലേക്ക് മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു