ദേശീയം

ആദായനികുതി റിട്ടേൺ ഫോമുകളിൽ മാറ്റം വരും; പുതിയ പരിഷ്കാരങ്ങളുമായി ധനമന്ത്രാലയം  

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കോവിഡ് 19 വ്യാപനം തടയാൻ ലോക്ക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ നികുതിദായകർക്ക് സർക്കാർ നൽകുന്ന ദുരിതാശ്വാസ നടപടികളുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് പുതിയ പരിഷ്കാരങ്ങളുമായി ധനമന്ത്രാലയം. ആദായനികുതി റിട്ടേൺ (ഐടിആർ) ഫോമുകൾ പരിഷ്കരിക്കാനാണ് ആദായനികുതി വകുപ്പിന്റെ നീക്കം. 

കേന്ദ്ര സർക്കാർ അനുവദിച്ച വിവിധ ടൈംലൈൻ എക്സ്റ്റൻഷനുകളുടെ മുഴുവൻ ആനുകൂല്യങ്ങളും ആദായനികുതിദായകർക്ക് പ്രാപ്തമാക്കുന്നതിനാണ് മാറ്റങ്ങൾ വരുത്തുന്നത്. ഇതിനായി സിബിഡിടി 2019 -20 സാമ്പത്തിക വർഷത്തെ (അസസ്മെന്റ് ഇയർ 2020-21) റിട്ടേൺ ഫോമുകൾ പരിഷ്ക്കരിക്കും. ഈ മാസം അവസാനത്തോടെ ഇത് സംബന്ധിച്ച വിശദമായ അറിയിപ്പുണ്ടാകുമെന്ന് ധനമന്ത്രാലയം വാർത്താക്കുറിപ്പിൽ പറഞ്ഞു. 

2020 ഏപ്രിൽ ഒന്ന് മുതൽ 2020 ജൂൺ 30 വരെ നടത്തിയ ഇടപാടുകളിൽ പുതുക്കിയ ഐടിആർ ഫോമിൽ ഇളവുകൾ അനുവദിക്കും. മാറ്റങ്ങളോടെ റിട്ടേൺ ഫയലിംഗ് യൂട്ടിലിറ്റി മെയ് 31നകം ലഭ്യമാക്കും. ഈ വർഷം ഐടിആർ ഫയൽ ചെയ്യുന്നതിന്റെ കാലാവധി ജൂലൈ 31 വരെ നീട്ടാനും സാധ്യതയുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു