ദേശീയം

കോവിഡ് ബാധിച്ച് 45 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി : കോവിഡ് ബാധിച്ച് ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഡൽഹി കലാവതി സരൺ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് മരണമാണിത്.

10 മാസം പ്രായമുള്ള കുട്ടി അടക്കം മൂന്നു കുട്ടികൾ കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിൽസയിലുണ്ട്. അതേസമയം കുട്ടിയുടെ മരണത്തിൽ ഡൽഹി സർക്കാർ ഔദ്യോ​ഗിക സ്ഥിരീകരണം പുറത്തുവിട്ടിട്ടില്ല.

ഡൽഹിയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർധനയുണ്ടായിട്ടുണ്ട്.  186 പേർക്കാണ് ഇന്നലെ വൈറസ് ബാധിച്ചത്. വൈറസ് ബാധിച്ച ഒരാൾ കൂടി ഡൽഹിയിൽ മരിച്ചു. ആകെ രോഗബാധിതരുടൈ എണ്ണം 1893 ആയി. സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 43ഉം രോഗം ഭേദമായവരുടെ എണ്ണം 207 ഉം ആയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി