ദേശീയം

മെയ് നാല് മുതലുള്ള ടിക്കറ്റ് ബുക്കിംഗ് നിർത്തണം, വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് തീരുമാനിച്ചിട്ടില്ലെന്ന് ഡിജിസിഎ        

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിമാന ടിക്കറ്റുകളുടെ ബുക്കിംഗ് എടുക്കുന്നത്  വിമാനക്കമ്പനികൾ നിർത്തണമെന്ന് സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ). വിമാന സര്‍വീസുകള്‍ എപ്പോള്‍ ആരംഭിക്കണം എന്നതിനെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും മെയ് നാല് മുതലുള്ള ടിക്കറ്റ് ബുക്കിങ് നിർത്തണമെന്നും ഡിജിസിഎ അറിയിച്ചു. 

ട്രെയിന്‍, വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനേക്കുറിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ചില മന്ത്രിമാര്‍ ട്രെയിനുകളും വിമാനങ്ങളും പുനരാരംഭിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം വിവരങ്ങള്‍ നല്‍കിയതിന് ശേഷമേ ഇത് സംബന്ധിച്ച് തീരുമാനം എടുക്കാവൂ എന്ന് അവർ ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു