ദേശീയം

ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ജാമ്യമില്ലാ കുറ്റം; ഏഴ് വര്‍ഷം വരെ തടവ്;  അഞ്ച് ലക്ഷം രൂപ പിഴ; ഓര്‍ഡിനന്‍സുമായി കേന്ദ്രം

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടിയുമായി കേന്ദ്രം. ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നത് ജാമ്യമില്ലാ കുറ്റമാക്കുമെന്ന് വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. ആക്രമിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സ് ഇന്നുതന്നെ ഇറക്കുമെന്ന് മന്ത്രിസഭായോഗത്തിന് ശേഷം ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

കോവിഡിന് പിന്നാലെ രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ നിരന്തരമായി ആക്രമണങ്ങളെ അഭിമുഖീകരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുകയും ശല്യം ചെയ്യുന്നവര്‍ക്കുമെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ആക്രമിക്കുന്നവര്‍ക്ക് മൂന്ന് മാസം മുതല്‍ അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന രീതിയിലാണ് 1987ലെ പകര്‍ച്ചവ്യാധി നിയമത്തില്‍ മാറ്റം വരുത്തുക. ഒരുലക്ഷം മുതല്‍ അ്ഞ്ച് ലക്ഷം രൂപവരെ ഇവരില്‍ നിന്ന് പിഴ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കും. ആരോഗ്യപ്രവര്‍ത്തകരുടെ വാഹനമോ, ക്ലിനിക്കുകളോ തകര്‍ത്താല്‍ ഇവരില്‍ നിന്ന് രണ്ട് ഇരട്ടി നഷ്ടപരിഹാരം ഈടാക്കും. ഏട്ട് ലക്ഷം രൂപവരെ പിഴ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു