ദേശീയം

ലോക്ക്ഡൗൺ ലംഘിച്ച് പുഷ്പവൃഷ്ടിയുമായി സ്വീകരണം; എംഎൽഎയും നടിയുമായ റോജയുടെ നടപടി വിവാദത്തിൽ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ലോക്ക്ഡൗണ്‍ നിലനില്‍ക്കെ സർവ വിലക്കുകളും ലംഘിച്ച് നടിയും എംഎൽഎയുമായ റോജയെ സ്വീകരിക്കാനെത്തിയത് നിരവധി ആളുകൾ. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ കുഴല്‍ക്കിണര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ റോജയെ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ ചേര്‍ന്ന് പുഷ്പവൃഷ്ടി നടത്തിയാണ് സ്വീകരിച്ചത്. 

ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ സംഭവം വിവാദമായി. പ്രതിപക്ഷമായ ടിഡിപി കടുത്ത വിമര്‍ശവുമായി രംഗത്തെത്തി. വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എയാണ് റോജ. 

ജനങ്ങള്‍ വന്‍ സ്വീകരണം ഒരുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് റോജ പ്രതികരിച്ചു. അവരുടെ മനസ് വേദനിപ്പിക്കേണ്ടെന്ന് കരുതിയാണ് പുഷ്പവൃഷ്ടി അടക്കമുള്ളവ തടയാതിരുന്നത്. സ്വീകരണ ചടങ്ങില്‍ പങ്കെടുത്തവരെല്ലാം മാസ്‌ക് ധരിചച്ചിരുന്നുവെന്നും സാമൂഹിക അകലം പാലിച്ചിരുന്നുവെന്നും എംഎല്‍എ അവകാശപ്പെട്ടു. പ്രതിപക്ഷം അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്ന് അവര്‍ ആരോപിച്ചു. ആന്ധ്രാപ്രദേശില്‍ 24 മണിക്കൂറിനിടെ 56 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ