ദേശീയം

ഡൽഹി മൃ​ഗശാലയിലെ വെള്ളക്കടുവ ചത്തു; സാംപിൾ പരിശോധനയ്ക്കയച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചത്ത ഡൽഹി മൃഗശാലയിലെ വെള്ളക്കടുവയുടെ സാംപിൾ അധികൃതർ കോവിഡ് പരിശോധനയ്ക്കയച്ചു. 14 വയസ് പ്രായമുള്ള കൽപന എന്ന കടുവ ബുധനാഴ്ച വൈകീട്ടാണു ചത്തത്. മൃതദേഹം വ്യാഴാഴ്ച ദഹിപ്പിച്ചിരുന്നു.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ എല്ലാവിധ മുന്നൊരുക്കങ്ങളോടും കൂടിയായിരുന്നു സംസ്കാരം. കടുവയ്ക്കു നിർജലീകരണം ഉണ്ടായിരുന്നതായും സംശയമുണ്ട്. 

കൊറോണ വൈറസ് ബാധ മൃഗങ്ങളിലേക്കും പടരുന്ന സാഹചര്യത്തിലാണ് സാംപിൾ പരിശോധനയ്ക്ക് അയച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'എന്റെ സുരേശന്റെ ദിവസം; നിന്റെ ഏറ്റവും വലിയ ആരാധിക ഞാനാണ്': രാജേഷിന് ആശംസകളുമായി പ്രതിശ്രുത വധു

കോഹ്‌ലി അടുത്ത സുഹൃത്ത്, വിരമിക്കുന്ന കാര്യം ആലോചിച്ചു; സുനില്‍ ഛേത്രി

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ