ദേശീയം

ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ് വ്യാപനം ; മെഡിക്കല്‍ ഓഡിറ്റിംഗിന് ഉത്തരവിട്ട് ഡല്‍ഹി സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കോവിഡ് രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ മെഡിക്കല്‍ ഓഡിറ്റിംഗിന് ഉത്തരവിട്ടു. ഡല്‍ഹിയിലെ ഏഴ് ആശുപത്രികളിലാണ് മെഡിക്കല്‍ ഓഡിറ്റിംഗിന് ഉത്തരവിട്ടിട്ടുള്ളത്. ഇതു സംബന്ധിച്ച് ശുപാര്‍ശ സര്‍ക്കാര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസിസ്സ് കണ്‍ട്രോളിന് കൈമാറി.

ഡല്‍ഹി എംയിസ്, സഫ്ദര്‍ജംഗ്, ആര്‍എംഎല്‍, മാക്‌സ് സാകേത്, ഇന്ദ്രപ്രസ്ഥ അപ്പോളോ, റാം മനോഹര്‍ ലോഹ്യ ഹോസ്പിറ്റല്‍, പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ എന്നീ ഏഴു ആശുപത്രികളിലാകും മെഡിക്കല്‍ ഓഡിറ്റ് നടക്കുക. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ രോഗം വ്യാപിക്കുന്നതിനെ തുടര്‍ന്നാണ് നടപടി.

ആശുപത്രികളിലെ സുരക്ഷ ക്രമീകരണങ്ങള്‍, കോവിഡ് പ്രോട്ടോകോള്‍ ഉള്‍പ്പെടെ ഓഡിറ്റിംഗിന് വിധേയമാക്കും. ഡല്‍ഹിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ് പിടിപെടുന്നത് തുടരുകയാണ്. ഡല്‍ഹി രോഹിണിയിലെ അംബേദ്കര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 29 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പുതുതായി രോഗബാധ കണ്ടെത്തി.

ഇതില്‍ ആറ് ഡോക്ടര്‍മാരും, 20 നഴ്‌സുമാരും  മൂന്ന് ശൂചീകരണ തൊഴിലാളികളും ഉള്‍പ്പെടുന്നു.നേരത്തെ 51 പേരെ ഇവിടെ നിരീക്ഷണത്തിലാക്കിയിരുന്നു. സ്വകാര്യ ആശുപത്രിയായ പട്പട്ഗഞ്ച്  മാക്‌സില്‍ ഏഴ് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?