ദേശീയം

ലാഭമല്ലാത്ത ട്രെയിനുകള്‍ ലോക്ക്‌ഡൗണിന്‌ ശേഷം പുനരാരംഭിക്കില്ല; പാസഞ്ചറുകള്‍ക്ക്‌ ഭീഷണി

സമകാലിക മലയാളം ഡെസ്ക്


പാലക്കാട്:‌ ലോക്ക്‌ഡൗണിന്‌ ശേഷം വീണ്ടും ഓടിത്തുടങ്ങുമ്പോള്‍ ലാഭകരമല്ലാത്ത ട്രെയിനുകള്‍ പുനരാരംഭിക്കില്ല. അത്യാവശ്യമായ യാത്ര ട്രെയിനുകള്‍ മാത്രം ഓടിക്കാനും, അധികം കിട്ടുന്ന സമയം ചരക്ക്‌ ട്രെയിനുകള്‍ക്ക്‌ നല്‍കാനുമാണ്‌ റെയില്‍വേയുടെ നീക്കം.

വളരെ ഹ്രസ്വവും ഏറെ ദീര്‍ഘവുമായ ട്രെയിനുകളെ നിരുത്സാഹപ്പെടുത്തും. ആളുകള്‍ ഹ്രസ്വയാത്രയ്‌ക്ക്‌ ബസും ദീര്‍ഘയാത്രയ്‌ക്ക്‌ വിമാനവുമാണ്‌ ആശ്രയിക്കുന്നത്‌. ഒരു രാത്രിയോ പകലോ നീളുന്ന ഇന്റര്‍സിറ്റി എക്‌സ്‌പ്രസ്‌ ട്രെയിനുകള്‍ക്കായിരിക്കും ഇനി മുന്‍ഗണന നല്‍കുക.

ലോക്ക്‌ഡൗണ്‍ കാലത്ത്‌ ട്രെയ്‌ന്‍ ഓട്ടം നിര്‍ത്തിയപ്പോള്‍ റെയില്‍വേ നടത്തിയ പഠനത്തിലാണ്‌ ചരക്ക്‌ കടത്തിന്‌ പ്രാമുഖ്യം നല്‍കാന്‍ നിര്‍ദേശമുള്ളത്‌. തിരക്കുള്ള സമയത്ത്‌ .യാത്ര നിരക്ക്‌ ഉയര്‍ന്ന സുവിധ സ്‌പെഷ്യല്‍ ഓടിക്കും. യാത്രാ ട്രെയ്‌നുകള്‍ കുറയുമ്പോള്‍ നഷ്ടം കുറയുമെന്നും ഇതുവരെ ചരക്ക്‌ കടത്തിന്റെ നിരക്ക്‌ കുറക്കാമെന്ന്‌ വിലയിരുത്തപ്പെടുന്നു.

മാത്രമല്ല, ഗുഡ്‌സ്‌ ട്രെയ്‌നുകള്‍ക്ക്‌ സമയക്ലിപ്‌തത പാലിക്കാനും സാധിക്കും. മരുന്നുകളും, ഭക്ഷണ പദാര്‍ഥങ്ങളും ട്രെയ്‌നില്‍ തന്നെ രാജ്യം മുഴുവന്‍ എത്തിക്കാനാവും. ഇത്‌ സാമ്പത്തികമായി വലിയ നേട്ടമുണ്ടാക്കുമെന്നും റെയില്‍വേ കണക്ക്‌ കൂട്ടുന്നു. റിപ്പോര്‍ട്ട്‌ നടപ്പിലാക്കിയാല്‍ പാസഞ്ചര്‍ ട്രെയ്‌നുകളില്‍ ചിലത്‌ ഓട്ടം നിര്‍ത്തിയേക്കും. കായംകുളം-എറണാകുളം, തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചറുകള്‍ പോലുള്ളവ വന്‍ നഷ്ടത്തിലാണ്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു