ദേശീയം

സുപ്രീം കോടതി ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചു; രണ്ട് രജിസ്ട്രാർമാർ നിരീക്ഷണത്തിൽ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: സുപ്രീം കോടതിയിലെ ഒരു ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചു. തുടർന്ന് കോടതിയിലെ രണ്ട് രജിസ്ട്രാർമാരോട് വീട്ടിൽ നിരീക്ഷണത്തിൽക്കഴിയാൻ ആവശ്യപ്പെട്ടു.  

ഏപ്രിൽ 16ന് ഈ ജീവനക്കാരൻ സുപ്രീം കോടതിയിൽ ഒരു ദിവസം മുഴുവൻ ജോലി ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച രണ്ട് തവണയും കോടതിയിലെത്തിയിരുന്നു. ഇയാളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

രാജ്യത്ത് ഇതുവരെ 28,830 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 886 പേർ രോഗബാധ മൂലം മരണപ്പെട്ടു. 6,362 പേർ രോഗ മുക്തി നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്

ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദം, സീസണിലെ ആദ്യത്തേത്; വരുംദിവസങ്ങളില്‍ പെരുമഴ, ജാഗ്രത

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ റെഡ് കാര്‍പ്പറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി