ദേശീയം

ഒറ്റദിനം 57,117 പേര്‍ക്ക് രോഗബാധ ; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷത്തിലേക്ക് ; മരണം 36,511 

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി : രാജ്യത്തെ ആശങ്കയിലാക്കി കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്നു. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയാണ് ഇന്നലെ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 57,117 പേര്‍ക്കാണ് കോവിഡ് രോഗബാധ കണ്ടെത്തിയത്. 

ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷത്തിന് അടുത്തെത്തി. ഇതുവരെ കോവിഡ് ബാധിച്ചത് 16,95,988 ആളുകള്‍ക്കാണ്. 

ഇന്നലെ മാത്രം രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത് 764 പേരാണ്. ഇതോടെ കോവിഡ് ബാധിച്ച് ഇന്ത്യയില്‍ ജീവന്‍ നഷ്ടമായവരുടെ എണ്ണം 36,511 ആയി. 

രാജ്യത്ത് വൈറസ് രോഗബാധയെത്തുടര്‍ന്ന് ചികില്‍സയിലുള്ളത് 5,65,103 ആളുകളാണ്. അതേസമയം 10,94,374 ആളുകള്‍ കോവിഡ് രോഗത്തില്‍ നിന്നും മുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

ജൂലായ് 31 വരെ രാജ്യത്ത് 1,93,58,659 കോവിഡ് സ്രവസാംപിളുകളാണ് ടെസ്റ്റ് ചെയ്തത്. ഇന്നലെ മാത്രം  5,25,689 സാംപിളുകള്‍ പരിശോധന നടത്തിയതായും ഐസിഎംആര്‍ അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി