ദേശീയം

പശുവിന്റെ മാംസം കടത്തിയെന്ന് ആരോപിച്ച് യുവാവിന് ക്രൂര മര്‍ദനം; ചുറ്റിക കൊണ്ട് തലക്കടിച്ചു, അനങ്ങാതെ പൊലീസ് -വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ഗുരുഗ്രാം: പശുവിന്റെ മാംസം കടത്തിയെന്ന് ആരോപിച്ച് യുവാവിന് ക്രൂര മര്‍ദനം. പൊലീസുകാരുടെ കണ്‍മുന്‍പില്‍ വെച്ചാണ് ചുറ്റിക കൊണ്ടും മറ്റും യുവാവിനെ ഏതാനും പേര്‍ ചേര്‍ന്ന് മര്‍ദിച്ചത്. 

ന്യൂഡല്‍ഹിയിലെ ഗുരുഗ്രാമിലാണ് സംഭവം. മാംസം കയറ്റി വന്ന പിക്കപ്പ് വാനിലെ ഡ്രൈവറായ ലുഖ്മാന്‍ എന്ന യുവാവിനെയാണ് തല്ലിച്ചതച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

എട്ട് കിലോമീറ്ററോളം ലുഖ്മാന്‍ ഓടിച്ച വാഹനത്തെ പിന്തുടര്‍ന്നായിരുന്നു ആക്രമണം. വാഹനത്തില്‍ നിന്ന് പിടിച്ചെടുത്ത മാംസം പശുവിന്റേതാണോ എന്ന് പരിശോധിക്കുന്നതിനായി അയച്ചു. എന്നാല്‍ യുവാവിനെ മര്‍ദിച്ച പ്രതികളെ പിടികൂടാന്‍ പൊലീസ് തയ്യാറായിട്ടില്ല. വീഡിയോയില്‍ മര്‍ദിക്കുന്നവരുടെ മുഖം വ്യക്തമാണെങ്കിലും തിരിച്ചറിയാനാവാത്ത ഏതാനും പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''